Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaign Tour

Alappuzha

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഓ​ട്ട​പ്ര​ദ​ക്ഷി​ണം; പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ ഇ​നി മൂ​ന്നുനാ​ള്‍​ 

ചേ​ര്‍​ത്ത​ല: പ​ര​സ്യ​പ്ര​ച​ാര​ണം അ​വ​സാ​നി​ക്കാ​ൻ ഇ​നി മൂ​ന്നു​നാ​ളു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ മു​ന്നി​ലെ​ത്താ​ന്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം. ഒ​രി​ക്ക​ല്‍കൂ​ടി എ​ല്ലാ​യി​ട​ത്തു​മെ​ത്താ​ന്‍ ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ര​ണ്ടു ഘ​ട്ട​പ്ര​ച​ാര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​വ​സാ​ന​വ​ട്ടം വോ​ട്ട​ര്‍​മാ​ര്‍​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്.

ഇ​തി​നൊ​പ്പം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ങ്ങ​ളാ​യി വീ​ടു​ക​ള്‍ ക​യ​റി​യും കു​ടും​ബ​യോ​ഗ​ങ്ങ​ളൊ​രു​ക്കി​യു​മാ​ണ് അ​വ​സാ​നഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. മു​ന്‍​നി​ര​നേ​താ​ക്ക​ള​ട​ക്കം മ​ണ്ഡ​ല​ത്തി​ലെ​ത്തി​യു​ണ്ടാ​ക്കി​യ അ​ല​യൊ​ലി​ക​ള്‍ വോ​ട്ടാ​ക്കി​മാ​റ്റാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യും മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ള്‍ നീ​ങ്ങു​ന്നു​ണ്ട്.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ശ​നി​യാ​ഴ്ച വ​യ​ലാ​റി​ലും ചേ​ര്‍​ത്ത​ല​യി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വോ​ട്ടു​തേ​ടി.

ക​യ​ര്‍ ഗു​ഡ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് മു​ഹ​മ്മ​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വൈ​കി​ട്ട് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​സാ​ദ് ശ​നി​യാ​ഴ്ച ത​ങ്കി​ പ​ള്ളി​യി​ലെ​ത്തി വി​ശ്വാ​സി​ക​ളെ ക​ണ്ട് വോ​ട്ടു​തേ​ടി. തു​ട​ര്‍​ന്ന് അ​ഴീ​ക്ക​ല്‍, ചെ​റു​വാ​ര​ണം, മു​ഹ​മ്മ നോ​ര്‍​ത്ത്, കു​റു​പ്പ​ന്‍​കു​ള​ങ്ങ​ര, ചേ​ര്‍​ത്ത​ല വ​ട​ക്കും​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ടു​തേ​ടി.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി.​പി. അ​ന​ന്ത​രാ​ജ് ചേ​ര്‍​ത്ത​ല​യി​ല്‍ ക​യ​ര്‍ ഫാ​ക്ട​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വോ​ട്ടു​തേ​ടി​യ​ത്. തു​ട​ര്‍​ന്ന് വ​യ​ലാ​റി​ല്‍ സ്വീ​ക​ര​ണ പ​ര്യ​ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പത്തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. വ​യ​ലാ​ര്‍ പാ​ല​ത്തി​നു സ​മീ​പം ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ ബി​നോ​യ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up