Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaignsong

വേ​ട​നെ ക​ള​ത്തി​ലി​റ​ക്കി; എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ഗാ​നം പു​റ​ത്തി​റ​ക്കി

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ഗാ​നം പു​റ​ത്തി​റ​ക്കി. റാ​പ്പ​ർ വേ​ട​ൻ ആ​ല​പി​ച്ച ഗാ​ന​മാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാ​യ് തു​ട​രാം ന​വ​കേ​ര​ള​ത്തി​ലേ​ക്ക് എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ഗാ​നം.

ലൈ​ഫ് മി​ഷ​ൻ വീ​ട്, വ​യ​നാ​ട് ടൗ​ൺ​ഷി​പ്പു​മ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ച്ചും, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും, പ്ര​ള​യ, മ​ണ്ണി​ടി​ച്ചി​ൽ ദു​രി​ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​വു​മെ​ല്ലാം പ്ര​ചാ​ര​ണ​ഗാ​ന ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

പ്ര​ചാ​ര​ണ​ഗാ​ന​ത്തി​ൽ വേ​ട​നും സ്‌​ക്രീ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. 2021ലും ​എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ഗാ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് സി​ത്താ​ര കൃ​ഷ്ണ​കു​മാ​റാ​ണ് സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up