Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Career Breaks

പൃ​ഥ്വി​രാ​ജും ജ​യ​സൂ​ര്യ​യും വി​ളി​ച്ചു, മ​മ്മൂ​ക്ക​യു​ടെ സി​നി​മ​യോ​ട് വ​രെ നോ ​പ​റ​ഞ്ഞു: ഭാ​വ​ന

മ​ല​യാ​ള​സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ഭാ​വ​ന. മ​ല​യാ​ള​ത്തി​ൽ നി​ന്നും മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് തോ​ന്നി​യെ​ന്നും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് താ​മ​സം മാ​റി​യെ​ന്നും ഭാ​വ​ന പ​റ​യു​ന്നു.

സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ് പൃ​ഥ്വി​രാ​ജും ജ​യ​സൂ​ര്യ​യും വി​ളി​ച്ചി​രു​ന്നു​വെ​ന്നും ഭാ​വ​ന പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യു​ടെ സി​നി​മ​യോ​ട് പോ​ലും താ​ൻ നോ ​പ​റ​ഞ്ഞെ​ന്നും അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഗ​ലാ​ട്ട പ്ല​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭാ​വ​ന മ​ന​സ് തു​റ​ന്ന​ത്

ആ​ദം ജോ​ണി​ന് ശേ​ഷ​മു​ള്ള ഇ​ട​വേ​ള ഞാ​ന്‍ പ്ലാ​ന്‍ ചെ​യ്ത​ത​ല്ല. ഇ​പ്പോ​ള്‍ ഞാ​ന്‍ ഒ​ന്നും പ്ലാ​ന്‍ ചെ​യ്യാ​റി​ല്ല. സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ്. പെ​ട്ടെ​ന്നൊ​രു നാ​ള്‍ എ​നി​ക്ക് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്ക​ണം എ​ന്ന് തോ​ന്നി.

അ​തി​ലൂ​ടെ എ​നി​ക്കൊ​രു കം​ഫ​ര്‍​ട്ട് ല​ഭി​ച്ചു. ആ​ദം ജോ​ണ്‍ ക​ഴി​ഞ്ഞ്, ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ക്കു​ക​യും ബം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റു​ക​യും ചെ​യ്തു. ഇ​ട​യ്ക്ക് വ​ന്ന് വീ​ട്ടു​കാ​രെ കാ​ണു​മാ​യി​രു​ന്നു. എ​ങ്കി​ലും ഞാ​ന്‍ ഇ​വി​ടെ​യി​ല്ല എ​ന്ന​ത് കം​ഫ​ര്‍​ട്ട​ബി​ളാ​യി​രു​ന്നു. ആ ​ഇ​ട​വേ​ള എ​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നും സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നെ വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സി​നി​മ​ക​ള്‍ ചെ​യ്യാ​നും ക​ഥ​ക​ള്‍ കേ​ള്‍​ക്കാ​നും പ​റ​ഞ്ഞി​രു​ന്നു. ആ​ഷി​ഖ് അ​ബു, പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ ഒ​ക്കെ വി​ളി​ച്ചു. മ​മ്മൂ​ക്ക​യു​ടെ സി​നി​മ​യോ​ടും ഞാ​ന്‍ നോ ​പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് ഞാ​ന്‍ നോ ​പ​റ​ഞ്ഞ​തെ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​റി​യി​ല്ല. ശ​രി​ക്കും എ​നി​ക്കും ഉ​ത്ത​ര​മി​ല്ല. പ​ക്ഷെ ഞാ​ന്‍ അ​തി​ല്‍ ഒ​ക്കെ​യാ​യി​രു​ന്നു. ആ ​ബ​ബി​ള്‍ പൊ​ട്ടി​ച്ച് പു​റ​ത്ത് വ​രാ​ന്‍ ഞാ​ന്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല.

തി​രി​കെ വ​രാ​ന്‍ സ​മ​യ​മെ​ടു​ത്തു. നാ​ലോ അ​ഞ്ചോ വ​ര്‍​ഷം വേ​ണ്ടി വ​ന്നു. മ​ല​യാ​ള സി​നി​മ ചെ​യ്യാ​ന്‍ പ്ലാ​നേ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ന്ന​ഡ സി​നി​മ​ക​ള്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​ന്‍ അ​തി​ല്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ര്‍​ന്നു​വി​ലേ​ക്ക് വിൡ​ക്കു​ന്ന​ത്. എ​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം നോ ​ആ​യി​രു​ന്നു. ക​ഥ കേ​ള്‍​ക്കൂ​വെ​ന്ന് പ​റ​ഞ്ഞു. വേ​ണ്ടെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. അ​വ​ര്‍ പ​ത്ത് മി​നു​റ്റെ​ങ്കി​ലും ക​ഥ കേ​ള്‍​ക്കാ​ന്‍ ത​രൂ​വെ​ന്ന് പ​റ​ഞ്ഞു. വേ​ണ്ട, ക​ഥ കേ​ട്ടാ​ല്‍ നോ ​പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് കു​റ്റ​ബോ​ധം തോ​ന്നു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

അ​വ​ര്‍ പ​ല വ​ഴി​ക്കും ശ്ര​മി​ച്ചു. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ക്കെ ചോ​ദി​ച്ചു. അ​വ​ര്‍ എ​ല്ലാ​വ​രും എ​ന്നോ​ട് ചോ​ദി​ച്ച​ത് ഒ​രേ​യൊ​രു ചോ​ദ്യ​മാ​ണ്. മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കു​ന്ന​തി​ലൂ​ടെ നീ ​എ​ന്താ​ണ് നേ​ടു​ന്ന​ത്? എ​നി​ക്കൊ​രു മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ങ്ങ​നെ, എ​ങ്ങ​നെ മ​ല​യാ​ള​ത്തി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വോ, അ​തു​പോ​ലെ ത​ന്നെ ആ ​തി​ര​ക്ക​ഥ കേ​ള്‍​ക്കാ​നും ഞാ​ന്‍ തീ​രു​മാ​നി​ച്ചു. കേ​ട്ട​പ്പോ​ള്‍ ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി. അ​ങ്ങ​നെ​യാ​ണ് തി​രി​കെ വ​രു​ന്ന​ത്. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും സി​നി​മ​ക​ള്‍ ചെ​യ്തു​വ​രി​ക​യാ​ണ്. ഭാവന പറഞ്ഞു. 

Latest News

Corehub Up