Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cause Destruction

Idukki

മ​നു​ഷ്യ​ന്‍റെ അ​ത്യാ​ർ​ത്തി പ്ര​കൃ​തി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും: റോ​യി കെ. ​പൗ​ലോ​സ്

ചെ​റു​തോ​ണി: മ​നു​ഷ്യ​ന്‍റെ അ​മി​ത​മാ​യ ധ​ന​മോ​ഹ​വും അ​ത്യാ​ർ​ത്തി​യു​മാ​ണ് പ​ല​പ്പോ​ഴും പ്ര​കൃ​തി​ക്ക് നാ​ശം വ​രു​ത്തു​ന്ന​തെ​ന്ന് റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി​ക​ൾ മ​ണി​യാ​റ​ൻ​കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ർ പ്ര​കൃ​തി​യു​ടെ കാ​വ​ൽ​ക്കാ​ർ മാ​ത്ര​മാ​ണെ​ന്നും വ​രും ത​ല​മു​റ​ക്ക് ഇ​വ​യെ​ല്ലാം കൈ​മാ​റേ​ണ്ട ബാ​ധ്യ​ത ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

സ്കൂ​ൾ ഹാ​ളി​ൽ ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ടോ​മി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന​ട്രീ​സാ ജോ​ബി, ടെ​സ്സി ത​ങ്ക​ച്ച​ൻ, സ്റ്റീ​ഫ​ൻ, ബി​ജു നി​ള, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​നീ​തു, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​ജാ​മോ​ൾ, എ. ​സു​ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ഫി ജെ​യ്സ​ൺ, എ​സ്. ര​വി, സി​ജി ചാ​ക്കോ, റി​ൻ​സി സി​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം​എ​ൽ​എ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു.

Latest News

Corehub Up