കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദ പ്രകടനവുമായി ജില്ലയില്‍ പ്രവര്‍ത്തകര്‍. വിവിധയിടങ്ങളില്‍ മണ്ഡലം കമ്മിറ്റികളുടെയടക്കം നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.
യുഡിഎഫ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടക്കാലിയില്‍ ആഹ്ലാദപ്രകടനം നടത്തി. എറണാകുളം കറുകപ്പള്ളിയിലും യുഡിഎഫ് പ്രവര്‍ത്തകർ ആഹ്ലാദ പ്രകടനം നടത്തി.
പറവൂര്‍ വടക്കേക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തും സത്യപ്രതിജ്ഞ ആഘോഷമാക്കി. വാര്‍ഡ് പ്രസിഡന്റ് സി.ആര്. ജോയ് അധ്യക്ഷനായി.
അങ്കമാലിയില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, നിയോജക മണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ് എന്നിവർ നേതൃത്വം നല്കി.കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി സബ് ട്രഷറിക്ക് മുന്നില്‍ മധുരവിതരണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ്, സെക്രട്ടറി കെ.പി. പോൾ, ടി.ടി. കൊച്ചുത്രേസ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി.മണ്ണൂരിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ പായസം വിതരണം നടത്തി. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. വി. ജോയ് നേതൃത്വം നല്കി.