Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central

'കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഫ​ണ്ട്': എ​സ്എ​സ്കെ പ​ണം കി​ട്ടിയെന്ന് സ്ഥിരീകരിച്ച് മന്ത്രി ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന എ​സ്എ​സ്കെ ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു കേ​ര​ള​ത്തി​ന് ല​ഭി​ച്ചെന്ന് സ്ഥിരീകരിച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻകു​ട്ടി. കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഫ​ണ്ടാ​ണി​ത്. 17 കോ​ടി കൂടി കി​ട്ടാ​നു​ണ്ട്. അ​ത് ഈ ​ആ​ഴ്ച ല​ഭി​ച്ചേ​ക്കും. പ​ത്തി​ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ കാ​ണുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത് കൊ​ണ്ടു​ള്ള നേ​ട്ട​മാ​ണോ കോ​ട്ട​മാ​ണോ എ​ന്ന് പ​റ​യു​ന്നി​ല്ല. ന​മു​ക്ക് കാ​ര്യം ന​ട​ന്നാ​ൽ മ​തി​. നി​യ​മോ​പ​ദേ​ശം കി​ട്ടി​യാ​ൽ ഉ​ട​ൻ കേ​ന്ദ്ര​ത്തി​ന് ക​ത്തയയ്​ക്കും. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി. ക​ത്ത് വൈ​കു​ന്നു എ​ന്ന വി​ഷ​മം സി​പി​ഐ​ക്കി​ല്ല. ചി​ല പ​ത്ര​ങ്ങ​ൾ​ക്ക് വ​ലി​യ വി​ഷ​മ​മാ​ണ്. പ്ര​ശ്നം തീ​ർ​ന്ന​ല്ലോ എ​ന്ന് ക​രു​തി ചി​ല​ർ ഏ​ങ്ങി​യേ​ങ്ങി ക​ര​യു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ട​ത് നി​ല​വി​ൽ നേ​ട്ട​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ളം സ​മ​ര്‍​പ്പി​ച്ച 92.41 കോ​ടി രൂ​പ​യിൽ 109 കോ​ടി രൂ​പ​യി​ലാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്. നോ​ണ്‍ റ​ക്ക​റിം​ഗ് ഇ​ന​ത്തി​ല്‍ 17 കോ​ടി​യാ​ണ് ഇ​നി കി​ട്ടാ​നു​ള്ള​ത്.

ക​രാ​റി​ൽ​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ട് പോ​യെ​ങ്കി​ലും കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​ച്ചി​രു​ന്നി​ല്ല. നി​ല​വി​ല്‍ ക​ത്ത് വൈ​കി​പ്പി​ച്ച​ത് നേ​ട്ട​മാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ല്‍‌​നി​ന്ന് പി​ന്മാ​റു​ന്ന​തി​ലെ കാ​ര്യ​ത്തി​ല്‍ സം​ശ​യ​ങ്ങ​ൾ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഫ​ണ്ട് കി​ട്ടി​യ​തോ​ടെ സി​പി​ഐ​ക്കും വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത എ​തി​ർ​പ്പ പ്ര​ക​ടി​പ്പി​ക്കാ​നാ​കി​ല്ല. ക​ത്ത് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ചയാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ത്ത് അ​യ​ക്കാ​തെ കേ​ര​ളം വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​യ​ല്ലാ​തെ പി​എം ശ്രീ​യി​ല്‍​നി​ന്നു കേ​ര​ളം ഔ​ദ്യോ​ഗി​ക​മാ​യി പി​ന്മാ​റി എ​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് രേ​ഖാ​മൂ​ലം അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​ട​ന്‍ ക​ത്ത​യ​യ്ക്കും എ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ചൊവ്വാഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഗ​ഡു സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത്.

 

 

 

 

Kerala

പി​എം ശ്രീ: ​എ​ൽ​ഡി​എ​ഫി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം; മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടി​ൽ സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യെ ചൊ​ല്ലി എ​ൽഡി​എ​ഫി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​പി​ഐ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു സി​പി​ഐ മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് സി​പി​ഐ നേ​തൃ​ത്വം.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​തെ മ​ന്ത്രി​മാ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തെ​ന്നാ​ണ് സി​പിഐ ​യു​ടെ ആ​രോ​പ​ണം. ത​ങ്ങ​ളു​ടെ ആ​ത​മാ​ഭി​മാ​ന​ത്തി​നേ​റ്റ മു​റി​വാ​ണ്. സിപി​ഐ സം​സ്ഥാ​ന നേ​തൃ​ത്യ​ത്തി​നോ​ടു പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ ഇ​ട​തു​ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ഒ​പ്പി​ട്ട​തെ​ന്നാ​ണു സി​പി​ഐ പ​റ​യു​ന്ന​ത്.

പി​ണ​ങ്ങി നി​ൽ​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ തിങ്കളാഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ല. പ​ദ്ധ​തി​യി​ൽ നി​ന്നും പി​ന്മാ​റു​ന്ന​താ​യി കാ​ട്ടി കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​ക​ണ​മെ​ന്നാ​ണ് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തിങ്കളാഴ്ച തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം ധാ​ര​ണാപ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തി​നെച്ചൊ​ല്ലി വി​ചി​ത്ര ന്യാ​യീ​ക​ര​ണ​ങ്ങ​ളാ​ണ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ര​ത്തു​ന്ന​ത്.​ ഒ​പ്പി​ട്ട​തു പേ​രി​നു​വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നാ​ണ് മ​ന്ത്രി ന്യാ​യീ​ക​രി​ച്ച​ത്.

എ​ൻഇ​പി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. സി​പി​ഐ യെ ​പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു കൊ​ണ്ടാ​ണ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ദ​ങ്ങ​ൾ. ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തി​നെ ന്യാ​യീ​ക​രി​ച്ചു ശി​വ​ൻ​കു​ട്ടി ലേ​ഖ​നം എ​ഴു​തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ മ​ല​ക്കം​മ​റി​ച്ചി​ലി​ൽ സി​പി​എ​മ്മി​ലെ അ​ണി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും അ​മ​ർ​ഷം ഉ​ണ്ട്.

Kerala

പി​എം ശ്രീ ​വി​വാ​ദം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള മ​റ​ച്ചു​പി​ടി​ക്കാ​ൻ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ ഇ​പ്പോ​ഴു​ണ്ടാ​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. സ്കൂ​ളു​ക​ളെ മി​ക​വു​റ്റ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്. അ​ഞ്ചു​വ​ര്‍​ഷം അ​ത് ന​ട​പ്പാ​ക്കാ​തെ വെ​ച്ചു. ഏ​റ്റ​വു​മൊ​ടു​വി​ൽ ഒ​പ്പു​വ​ച്ചി​ട്ട് സി​പി​എം-​സി​പി​ഐ പ​ര​സ്പ​രം പ​ഴി​ചാ​ര​ൽ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം തു​ട​രു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.

Kerala

മു​ൾ​മു​ന​യി​ൽ എ​ൽ​ഡി​എ​ഫ്; മ​ന്ത്രി​മാ​ർ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു, പി​എം ശ്രീ​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ല്‍ മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി​മാ​രും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​നും പി.​പ്ര​സാ​ദും ജി.​ആ​ര്‍. അ​നി​ലും ചി​ഞ്ചു​റാ​ണി​യു​മാ​ണ് രാ​ജി സ​ന്ന​ദ്ധ​ത പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ എ​ന്തി​നും ത​യാ​റാ​ണെ​ന്നാ​ണ് മ​ന്ത്രി​മാ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഫ​യ​ല്‍ വ​ര്‍​ക്കു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നാ​ലു മ​ന്ത്രി​മാ​രും ത​ങ്ങ​ളു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ്, നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ക​ന​ത്ത രോ​ക്ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ടു എ​ന്നു മാ​ത്ര​മാ​യി വി​ഷ​യ​ത്തെ ചു​രു​ക്കേ​ണ്ടെ​ന്നും ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​റി​യ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നു​മു​ള്ള വി​കാ​ര​മാ​ണ് യോ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കെ. ​പ്ര​കാ​ശ് ബാ​ബു​വാ​ണ് നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. വി​ഷ​യ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സി​പി​ഐ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് സൂ​ച​ന. മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​മോ അ​തോ മു​ന്ന​ണി​യി​ൽ നി​ന്നു​ത​ന്നെ മാ​റി​നി​ൽ​ക്കു​മോ എ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ആ​ശ​യ​പ​ര​മാ​യും ന​യ​പ​ര​മാ​യും മു​ന്നോ​ട്ട് പോ​കും. മു​ഖ്യ​മ​ന്ത്രി ത​ന്നെ ഇ​തു​വ​രെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ളി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​പി​ഐ നി​ല​പാ​ടു​ക​ള്‍ ഉ​ള്ള പാ​ര്‍​ട്ടി: മ​ന്ത്രി കെ.​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ന്‍. നി​ല​പാ​ടു​ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് സി​പി​ഐ. പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടു​ക​ള്‍ എ​ല്ലാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​യും.

എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി​പി​ഐ​ക്കു കൃ​ത്യ​മാ​യ നി​ല​പാ​ടും ധാ​ര​ണ​യു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ‌തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സി​പി​ഐ​യു​ടെ എ​തി​ര്‍​പ്പ് പ​രി​ഹ​രി​ക്കാ​നാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​കെ​ജി സെ​ന്‍റ​റി​ല്‍ രാ​വി​ലെ തു​ട​ങ്ങി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​ണ് യോ​ഗ​മെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​മാ​രെ ഉ​ള്‍​പ്പെ​ടെ പി​ന്‍​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം അ​ടി​യ​ന്ത​ര സെ​ക്ര​ട്ട​റി​യേ​റ്റ് കൂ​ടു​ന്ന​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി വി​വാ​ദം; ‌മ​ല​ക്കം മ​റി​ഞ്ഞ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി, കേ​ന്ദ്ര സി​ല​ബ​സ് പ​ഠി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി വി​വാ​ദം ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​ത്തു​ന്ന​തി​നി​ടെ സി​ല​ബ​സി​ൽ മ​ല​ക്കം മ​റി​ഞ്ഞ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തു​കൊ​ണ്ട് കേ​ന്ദ്ര സി​ല​ബ​സ് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട. കേ​ര​ള​ത്തി​ന് സ്വ​ന്ത​വും ശ​ക്ത​വു​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യും വി​ദ്യാ​ഭ്യാ​സ കാ​ഴ്ച​പ്പാ​ടു​മു​ണ്ട്.
കേ​ര​ള സി​ല​ബ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സം ത​ന്നെ​യാ​കും കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ർ​ന്നും ന​ൽ​കു​ക​യെ​ന്നും മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ ഹെ​ഡ്ഗേ​വാ​റി​നെ​യും സ​വ​ർ​ക്ക​റെ​യും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ് താ​വ​ന രാ​ഷ്‌ ട്രീ​യ​ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി നേ​താ​വി​ന് ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ക്കാ​ദ​മി​ക് നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നാ​ണ്. അ​ല്ലാ​തെ കേ​ര​ള​ത്തി​ന്‍റെ സി​ല​ബ​സ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​ടി​യ​റ​വ​യ്ക്കാ​ന​ല്ല.
രാ​ഷ്‌​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യെ വ​ധി​ച്ച​ത് നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ ആ​ണെ​ന്ന ച​രി​ത്ര​സ​ത്യം കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ആ​ർ​ക്കും മാ​യ്ക്കാ​ൻ ക​ഴി​യി​ല്ല. സു​രേ​ന്ദ്ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ ഹെ​ഡ്ഗേ​വാ​റി​നെ​യും സ​വ​ർ​ക്ക​റെ​യും കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​നം; കേ​ന്ദ്ര​ത്തി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു വ​ഴ​ങ്ങി: പി​എം ശ്രീ​യി​ൽ ആ​ഞ്ഞ​ടി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​നം ഒ​പ്പു​വ​ച്ച​തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം. പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച വാ​ർ​ത്ത അ​പ്ര​തീ​ക്ഷി​ത​വും അ​മ്പ​ര​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നും ഇ​ത് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു വ​ഴ​ങ്ങു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യം അ​ടി​യ​റ വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ര​ണ്ടു​ത​വ​ണ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ച​ർ​ച്ച​ക​ളു​ടെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും എ​ല്ലാ സാ​ധ്യ​ത​ക​ളും അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​യ​ത്. അ​ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന​ത് ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

Kerala

സി​പി​ഐ പോ​ലും അ​റി​ഞ്ഞി​ല്ല, സി​പി​എം- ബി​ജെ​പി ബ​ന്ധ​ത്തി​ന് ഇ​ട​നി​ല​യാ​യി പി​എം ശ്രീ ​മാ​റി: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ പോ​ലും അ​റി​യാ​തെ​യാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സ​ര്‍​ക്കാ​ര്‍ ഒ​പ്പു​വ​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മോ​ദി​യെ മു​ഖ്യ​മ​ന്ത്രി ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​പ്പു​വ​ച്ച​ത്. സി​പി​എം- ബി​ജെ​പി ബ​ന്ധ​ത്തി​ന് ഇ​ട​നി​ല​യാ​യി​രി​ക്കു​ക​യാ​ണ് പി​എം ശ്രീ​യെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന്‍റേ​ത് ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​ണ്. നി​ബ​ന്ധ​ന​ക​ളി​ൽ എ​തി​ർ​പ്പ് അ​റി​യി​ക്കാ​തെ​യാ​ണ് ഒ​പ്പ് വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പോ​ലും നോ​ക്കി​യി​ല്ല. സി​പി​ഐ​യേ​ക്കാ​ൾ വ​ലു​താ​ണ് സി​പി​എ​മ്മി​ന് ബി​ജെ​പി എ​ന്ന് തെ​ളി​യി​ച്ചു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; ഗോ​ളി​ത​ന്നെ ഗോ​ള​ടി​ച്ചെ​ന്ന് സി​പി​ഐ, ആ​ർ​ജെ​ഡി​ക്കും രോ​ഷം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യെ​ച്ചൊ​ല്ലി ഇ​ട​തു മു​ന്ന​ണി​യി​ൽ പൊ​ട്ടി​ത്തെ​റി. സി​പി​ഐ​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നു പു​ല്ലു​വി​ല ന​ൽ​കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​താ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​പി​ഐ അ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സി​പി​എം വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന വി​കാ​ര​മാ​ണ് പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. ഒ​രു ഘ​ട​ക​ക​ക്ഷി​യോ​ടു കാ​ണി​ക്കേ​ണ്ട യാ​തൊ​രു മ​ര്യാ​ദ​യും പ്ര​ക​ടി​പ്പി​ക്കാ​തെ സി​പി​എം പി​എം​ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും പ​ര​സ്യ​മാ​യും പ​ദ്ധ​തി​യോ​ടു​ള്ള​എ​തി​ർ​പ്പ് സി​പി​ഐ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ട​തു മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​എം ത​യാ​റാ​യി​ല്ല.ആ​ർ​ജെ​ഡി​ക്കും നീ​ര​സം

ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള ആ​ർ​ജെ​ഡി​യും ഇ​ക്കാ​ര്യ​ത്തി​ൽ നീ​ര​സം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ർ​ജെ​ഡി​യും തു​റ​ന്ന​ടി​ച്ചു. രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വം പ​റ​യു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട സ​ന്തോ​ഷ്കു​മാ​ർ എം​പി ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് സി​പി​എ​മ്മി​നെ​തി​രേ ഉ​യ​ർ​ത്തി​യ​ത്. ഗോ​ളി ത​ന്നെ ഗോ​ൾ അ​ടി​ക്കു​ന്ന ഇ​ട​പാ​ടാ​ണ് ന​ട​ന്ന​ത്, മു​ന്ന​ണി​മ​ര്യാ​ദ​യു​ടെ ലം​ഘ​നം, ത​ല​യി​ൽ മു​ണ്ടി​ട്ടു​പോ​യി ഒ​പ്പി​ട്ടു എ​ന്നി​ങ്ങ​നെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

എ​ഐ​എ​സ്എ​ഫ് രം​ഗ​ത്ത്

സി​പി​ഐ​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ നേ​രി​ട്ടു വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​ന്നു. വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്വീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​മ​ർ​ശ​നം. ഇ​തി​നി​ടെ. സി​പി​ഐ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

ഒ​പ്പം ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ളു​മാ​യും സം​സാ​രി​ക്കും. തു​ട​ർ​ന്ന് എ​തി​ർ​പ്പ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. വി​ഷ‍​യ​ത്തി​ൽ സി​പി​ഐ സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വൈ​കു​ന്നേ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്നു ക​രു​തു​ന്നു.

ഞെ​ട്ട​ലി​ൽ ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യ സ​മ​യ​ത്ത് മു​ന്ന​ണി​യി​ലു​ണ്ടാ​യ ക​ല​ഹം ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഷ​യം ച​ർ​ച്ച ചെ​യ്തും പ​ര​സ്പ​രം സം​സാ​രി​ച്ചും തീ​ർ​ക്കു​ന്ന​തി​നു പ​ക​രം പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​യ​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

എ​ടു​ത്തു​ചാ​ടി പി​എം​ശ്രീ​യി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഒ​പ്പി​ടു​മെ​ന്ന് സി​പി​ഐ തീ​രെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ച​ർ​ച്ച​യ്ക്കോ സ​മ​വാ​യ​ത്തി​നോ ശ്ര​മി​ക്കാ​തെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​ക​ളെ​ടു​ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഒ​ട്ടും വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ.

സി​പി​എ​മ്മി​നേ​ക്കാ​ൾ ഭേ​ദം കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന ഗൗ​ര​വ​ത​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പോ​ലും സി​പി​ഐ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി: സി​പി​ഐ​ക്ക് ക​ടു​ത്ത അ​തൃ​പ്തി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ച​ർ​ച്ച ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ സി​പി​ഐ​ക്ക് ക​ടു​ത്ത അ​തൃ​പ്തി. ഇ​ന്ന് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​ഷ​യം ച​ർ​ച്ച ചെ​യ്യും.

മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് എ​തി​ർ​പ്പ് അ​റി​യി​ക്കാ​നാ​ണ് സി​പി​ഐ നേ​താ​ക്ക​ളു​ടെ നീ​ക്കം. മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സി​പി​ഐ ച​ർ​ച്ച ന​ട​ത്തും. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത് മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ തെ​രു​വി​ൽ വ്യാ​പ​ക സ​മ​രം ന​ട​ത്തു​മെ​ന്ന് എ​ഐ​എ​സ്എ​ഫ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പ് വെ​ക്കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ക്കും.

Kerala

പി​എം ശ്രീ ​എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യും; കേ​ന്ദ്ര​നി​ല​പാ​ട് ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ല: എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. സം​സ്ഥാ​ന ഘ​ട​കം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ടും. സി​പി​ഐ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം അ​ട​ക്കം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​നി​ല​പാ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും കേ​ര​ളം അം​ഗീ​ക​രി​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ. കേ​ന്ദ്ര​ന​യം അം​ഗീ​ക​രി​ക്കാ​തെ എ​ങ്ങ​നെ പ​ദ്ധ​തി​യു​ടെ ഗു​ണം സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​ക്കും എ​ന്നാ​ണ് നോ​ക്കു​ന്ന​തെ​ന്നും എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up