ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രതികരണം അമ്പലപ്പുഴയിലും ചെങ്ങന്നൂരിലും എൽഡിഎഫ് പരാജയം ഉറപ്പിച്ചു എന്നതിനു തെളിവാണെന്ന് കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജു.
ഗൗരിയമ്മയ്ക്കും എം.വി. രാഘവനും പാർട്ടിയിൽനിന്ന് അവഗണന നേരിട്ടപ്പോൾ അവർക്ക് യുഡിഎഫ് അവസരം നൽകിയിരുന്നു.
അതുപോലെതന്നെ ജി. സുധാകരനെയും പാർട്ടി മാറ്റിനിർത്തിയപ്പോൾ അഭയം നൽകുക മാത്രമാണ് കെ.സി. വേണുഗോപാൽ ചെയ്തത്.
സജി ചെറിയാൻ പറഞ്ഞതുപോലെ കടലിൽ ചാടേണ്ടത് ആരാണെന്ന് മേയ് നാലിനറിയാം. സജി ചെറിയാനും പിണറായിയും നീന്തൽ പഠിക്കണമെന്നും ലിജു പരിഹസിച്ചു.