ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ 13 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.
ഡൽഹി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക അതിവേഗ കോടതിയിൽ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ (അനഭിലഷണീയ മാർഗങ്ങൾ തടയൽ) നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.