Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Checkpost.

Ernakulam

ചെ​ക്ക്പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നുള്ള ന​ട​പ​ടി​ക​ൾക്ക് തുടക്കം

കോ​ത​മം​ഗ​ലം: ത​ട്ടേ​ക്കാ​ട് ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റി​ന്‍റെ ക്രോ​സ്ബാ​റി​ല്‍ രാ​ത്രി ബൈ​ക്ക് യാ​ത്രി​ക​ന്‍ ഇ​ടി​ച്ച് മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​ക്ക്പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ടു​ക്കി ചു​രു​ളി സ്വ​ദേ​ശി മോ​ന്‍​സി ജോ​ര്‍​ജാ(49)​ണ് ബു​ള്ള​റ്റ് ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യ​വേ രാ​ത്രി​യി​ല്‍ ക്രോ​സ്ബാ​റി​ല്‍ ഇ​ടി​ച്ച് മ​രി​ച്ച​ത്. വ​ള​വോ​ടു​കൂ​ടി​യ റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ചെ​ക്ക് പോ​സ്റ്റി​ന്‍റെ ക്രോ​സ്ബാ​ര്‍ കൃ​ത്യ​മാ​യി ഓ​പ്പ​റേ​റ്റ് ചെ​യ്യാ​തി​രു​ന്ന​തും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്പീ​ഡ് നി​യ​ന്ത്രി​ക്കാ​ന്‍ റ​ബ​ര്‍ പാ​ഡു​ക​ള്‍ സ്ഥാ​പി​ക്കാതി​രു​ന്ന​തും റി​ഫ്ല​ക്ട​റു​ക​ള്‍ പി​ടി​പ്പി​ക്കാ​തി​രു​ന്ന​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ത്താ​ണ് ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ​ത​ന്നെ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ചെ​ക്ക് പോ​സ്റ്റ് ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ മാ​റി പു​ന്നേ​ക്കാ​ട് പ്ലാ​ന്‍റേ​ഷ​നി​ല്‍ മാ​വി​ന്‍​ചു​വ​ട് ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫാ​ര്‍​മേ​ഴ്‌​സ് ആ​വ​യ​ര്‍​നെ​സ് റി​വൈ​വ​ല്‍ മൂ​വ്‌​മെ​ന്‍റ് മു​ന്‍ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സി​ജു​മോ​ന്‍ ഫ്രാ​ന്‍​സി​സ് നേ​ര​ത്തെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ത​ട്ടേ​ക്കാ​ടു​ള്ള ചെ​ക്ക്പോ​സ്റ്റ് നി​യ​ന്ത്രി​ക്കു​ന്ന​ത് 15 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കു​ട്ടമ്പു​ഴ റേ​ഞ്ചി​ന് കീ​ഴി​ല്‍ കൂ​വ​പ്പാ​റ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​ണ്. ഈ ​ചെ​ക്ക്പോ​സ്റ്റ് പു​ന്നെ​ക്കാ​ട് മാ​വി​ന്‍​ചു​വ​ട്ടി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചാ​ല്‍ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള പു​ന്നെ​ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രു​ക​യും പ്ലാ​ന്‍റേ​ഷ​നി​ലെ കാ​ട്ടാ​ന​ശ​ല്യം ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നു​മാ​കും.

നി​ര്‍​ദേശം സ​ര്‍​ക്കാ​ര്‍ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ക​യും മ​ല​യാ​റ്റൂ​ര്‍ ഡി​എ​ഫ്ഒ തൃ​ശൂ​ര്‍ സ​ര്‍​ക്കി​ള്‍ വ​ഴി ഇ​ത് ന​ട​പ്പാ​ക്കാ​നു​ള്ള അ​നു​മ​തി​ക്ക് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നാ​യി കെ​ട്ടി​ടം പ​ണി​യു​ന്ന​ത് അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി തു​ക ല​ഭ്യ​മാ​ക്കാ​മെ​ന്ന് ഡീ​ന്‍ കു​ര്യ​ക്കോ​സ് എം​പി​യും ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ​യും ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​മു​ണ്ട്. ചെ​ക്ക് പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ചാ​ല്‍ പു​ന്നെ​ക്കാ​ട് പ്ലാ​ന്‍റേ​ഷ​നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ല്‍ വ​ന്യ​ജീ​വി ശ​ല്യ​വും ഒ​രു പ​രി​ധി​വ​രെ കു​റ​യാ​നി​ട​യു​ണ്ട്.

Latest News

Corehub Up