Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmclash

മു​ഖ്യ​മ​ന്ത്രി​പ്പോ​ര്; ലീ​ഗ് നേ​താ​ക്ക​ൾ ത​ല​സ്ഥാ​ന​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​പ്പോ​ര് രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ലീ​ഗ് നേ​താ​ക്ക​ൾ ത​ല​സ്ഥാ​ന​ത്തേ​ക്ക്. എ​ഐ​സി​സി നി​രീ​ക്ഷ​ക​ർ ഇ​ന്ന് ലീ​ഗ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നേ​ര​ത്തെ വി.​ഡി. സ​തീ​ശ​ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ത​ങ്ങ​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നി​ടെ സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ കെ.​എം.​ഷാ​ജി രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷ നേ​തൃസ്ഥാ​ന​ത്തേ​ക്ക് വി.​ഡി.​സ​തീ​ശ​ൻ കൊ​ള്ളാ​മെ​ന്ന എ​ഐ​സി​സി നി​ഗ​മ​നം ശ​രി​യാ​ണെ​ന്ന് അ​ദ്ദേ​ഹം തെ​ളി​യി​ച്ചെ​ന്ന് ഷാ​ജി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ നി​യോ​ഗി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം നേ​രാം വ​ണ്ണം വി​നി​യോ​ഗി​ച്ചു.

ഇ​തി​ന്‍റെ തെ​ളി​വാ​ണ് യു​ഡി​എ​ഫി​ന്‍റെ വ​ലി​യ വി​ജ​യം. ഇ​നി അ​നാ​വ​ശ്യ​മാ​യ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. 102സീ​റ്റു​ക​ൾ ന​ൽ​കി​യ ജ​ന​ങ്ങ​ളോ​ട് യു​ഡി​എ​ഫ് പ്ര​തി​ബ​ദ്ധ​ത കാ​ണി​ക്ക​ണ​മെ​ന്നും ഷാ​ജി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up