തിരുവനന്തപുരം: അസ്ഥി–ദന്ത ഇംപ്ലാന്റുകൾക്കായി കാൽസ്യം ഫോസ്ഫേറ്റ്–ഡെൻഡ്രൈമർ–സിൽവർ നാനോകോംപൊസിറ്റ് കോട്ടിംഗ് വികസിപ്പിച്ചതിനു പേറ്റന്റ് സ്വന്തമാക്കി മാർ ഈവാനിയോസ് കോളജിലെ രസതന്ത്ര വിഭാഗം.
രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസറും വിഭാഗമേധാവിയുമായ ഡോ. സുജ മത്തായിയുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനത്തിനാണ് ഇന്ത്യൻ പേറ്റന്റ് ഓഫീസ് പേറ്റന്റ് അനുവദിച്ചത്.
തിരുവനന്തപുരം നാലാഞ്ചിറ ബെനഡിക്ട് നഗർ ജീതൻ ജെയിംസ് ഈപ്പന്റെ ഭാര്യയാണ് ഡോ. സുജ. ഏക മകൾ റെബേക്ക എൻജിനിയറിംഗ് വിദ്യാർഥിനിയാണ് (മാർ ബസേലിയോസ് കോളജ്, തിരുവനന്തപുരം).