Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut

Kannur

തെ​ങ്ങി​ന് ന​ല്ല​കാ​ലം;തൈ​ക​ൾ കി​ട്ടാ​നി​ല്ല

പെ​രു​മ്പ​ട​വ്: തെ​ങ്ങ് കൃ​ഷി​ക്ക് ന​ല്ല​കാ​ലം. പ​ക്ഷേ കൃ​ഷി​ക്കാ​രെ നി​രാ​ശ​പ്പെ​ടു​ത്തി തൈ​ക​ളു​ടെ ദൗ​ർ​ല​ഭ്യം. ഈ ​വ​ർ​ഷം തെ​ങ്ങി​ൻ തൈ​ക​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡി× ​ടി, ടി×​ഡി, കു​റ്റ്യാ​ടി തെ​ങ്ങി​ൻ തൈ​ക​ളാ​ണ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ ന​ഴ്സ​റി​ക​ളി​ലും ല​ഭ്യ​മ​ല്ലാ​ത്ത​ത്. സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന തൈ​ക​ൾ വ​ള​രെ​മു​ന്പ് വി​റ്റു​പോ​യി. കൃ​ഷി​ഭ​വ​നു​ക​ളി​ൽ തൈ ​വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​യ്ക്കൊ​ക്കെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തൈ​ക​ൾ തീ​ർ​ന്നു​പോ​യി.

ന​ടു​വി​ൽ കൃ​ഷി​ഭ​വ​നി​ൽ ടി×​ഡി, കു​ള്ള​ൻ തെ​ങ്ങി​ൻ തൈ​ക​ൾ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ 250 കൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ടോ​ക്ക​ൺ ന​ൽ​കി​യാ​ണ് ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി​യ​ത്. ഒ​രു കൃ​ഷി​ക്കാ​ര​ന് ആ​കെ ര​ണ്ടു തൈ​ക​ൾ വീ​ത​മാ​ണ് ന​ൽ​കി​യ​ത്. ച​പ്പാ​ര​പ്പ​ട​വ് കൃ​ഷി​ഭ​വ​നി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി. ഇ​വി​ടെ തൈ​ക​ളു​ടെ ആ​വ​ശ്യം മ​ന​സി​ലാ​ക്കി വീ​ണ്ടും തൈ​ക​ൾ എ​ത്തി​ച്ചെ​ങ്കി​ലും ആ​രെ​യും തൃ​പ്ത​രാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ക​രി​മ്പ​ത്ത് ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ തെ​ങ്ങി​ൻ തൈ ​അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​വ​രും നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലും പ​ന്നി​യൂ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലും ഇ​ക്കു​റി തൈ​ക​ൾ ത​യാ​റാ​ക്കി​യി​ല്ല. വി​ത്ത് തേ​ങ്ങ കി​ട്ടാ​ത്ത​താ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. നാ​ട​ൻ കു​റ്റ്യാ​ടി ഇ​ന​ത്തി​നും ഹൈ​ബ്രി​ഡ് ഡി×​ടി ഇ​ന​ത്തി​നു​മാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള​ത്. കൂ​ട​യി​ലാ​ക്കി​യ ഹൈ​ബ്രി​ഡ് തൈ​ക​ൾ​ക്ക് സ്വ​കാ​ര്യ ന​ഴ്സ​റി​ക​ളി​ൽ 500 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി​രു​ന്നു വി​ല. കു​റ്റ്യാ​ടി തൈ​ക​ൾ​ക്ക് 250 രൂ​പ​യും. ക​രി​മ്പം ഫാ​മി​ലും ഇ​തേ വി​ല​യ്ക്കാ​ണ് വി​ല്പ​ന ന​ട​ന്ന​ത്. എ​ന്നാ​ൽ കൃ​ഷി​ഭ​വ​നി​ൽ ഹൈ​ബ്രി​ഡി​ന് 130 രൂ​പ​യും കു​ള്ള​ന് 60 രൂ​പ​യു​മാ​യി​രു​ന്നു.

തേ​ങ്ങ​യ്ക്കും ചി​ര​ട്ട​യ്ക്കും ന​ല്ല​കാ​ലം വ​ന്ന​ത് തെ​ങ്ങ് കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​ൻ ക​ർ​ഷ​ക​ർ​ക്ക് പ്രേ​ര​ണ​യാ​യി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി തെ​ങ്ങി​ന് ത​ടം തു​റ​ക്ക​ലും വ​ള​വും ചെ​യ്യാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ വീ​ണ്ടും ഇ​തി​ലേ​ക്ക് തി​രി​യു​ക​യും തെ​ങ്ങ് കൃ​ഷി​യെ സ്നേ​ഹി​ച്ചും തു​ട​ങ്ങി​യി​ട്ടു​ണ്ട്. രാ​സ​വ​ളം ല​ഭ്യ​മ​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് കാ​യ്ക്കു​ന്ന അ​ധി​കം ഉ​യ​രം വ​യ്ക്കാ​ത്ത തൈ​ക​ൾ​ക്കാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ്രി​യം. കു​റ്റ്യാ​ടി, ഡി×​ടി തൈ​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റു പോ​കു​ന്ന​തെ​ന്ന് ന​ഴ്സ​റി ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ 250 രൂ​പ​യി​ൽ താ​ഴെ ഉ​ണ്ടാ​യി​രു​ന്ന പു​തി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ​ക്ക് ഇ​ര​ട്ടി​യി​ല​ധി​കം വി​ല കൂ​ടി.

Latest News

Corehub Up