Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condolences Over The Demise

Middle East and Gulf

നാ​രാ​യ​ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ജ​രീ​ർ യൂ​ണി​റ്റ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യു​മാ​യ നാ​രാ​യ​ണ​ന്‍റെ (മ​ണി–57) നി​ര്യാ​ണ​ത്തി​ൽ കേ​ളി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കേ​ളി കേ​ന്ദ്ര–​ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ല്യാ​ശേരി സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ൻ ദീ​ർ​ഘ​കാ​ല​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്ത് പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ലാ​സ് ഏ​രി​യ​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പൊ​ന്നാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി വി ​എം സു​ജി​ത്, വി.എം. സു​ജി​ത് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ക്ബാ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ആ​ക്ടി​ങ് ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​ന​ൻ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ര​ജീ​ഷ് പി​ണ​റാ​യി, റ​ഫീ​ഖ് ചാ​ലി​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു താ​യ​മ്പ​ത്ത്, നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ്, ഏ​രി​യ ട്ര​ഷ​റ​ർ കെ ​അ​ബ്ദു​ൽ വ​ദൂ​ദ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ ​കെ രാ​ജീ​വ​ൻ, അ​ഷ​റ​ഫ് ക​ണ്ണൂ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ, മു​കു​ന്ദ​ൻ, രാ​കേ​ഷ്, ജ​രീ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സം​ഘ​ട​നാ രം​ഗ​ത്തെ നാ​രാ​യ​ണ​ന്‍റെ നി​സ്വാ​ർ​ഥ സേ​വ​ന​വും ല​ളി​ത​മാ​യ പെ​രു​മാ​റ്റ​വും യോ​ഗം അ​നു​സ്മ​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​ഷ​മ​ങ്ങ​ളി​ൽ മു​ന്നി​ൽ​നി​ന്ന് സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹം എ​പ്പോ​ഴും സ​ന്ന​ദ്ധ​നാ​യി​രു​ന്നു​വെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ച്ചു.

Latest News

Corehub Up