Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conductor Who

Ernakulam

സേ​ന​യ്ക്കു​ള്ളി​ൽ അ​മ​ർ​ഷം ; എ​എ​സ്ഐ​യെ ആ​ക്ര​മി​ച്ച ക​ണ്ട​ക്ട​ർ​ക്ക് സ്റ്റേ​ഷ​ൻ ജാ​മ്യം

കൊ​ച്ചി: കാ​ർ യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​എ​സ്ഐ​യെ ആ​ക്ര​മി​ച്ച സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ​ക്ക് നി​സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സേ​ന​യ്ക്കു​ള്ളി​ൽ അ​മ​ർ​ഷം രൂ​ക്ഷം.

അ​ല​ങ്കാ​ർ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സാ​റി(24)​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലി​സ് ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ മാ​ത്രം ചു​മ​ത്തി വി​ട്ട​യ​ച്ച​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടും പ്ര​തി​യോ​ട് പൊ​ലി​സ് മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ച്ച​തി​ൽ സേ​ന​യ്ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും പു​ക​യു​ക​യാ​ണ്. 

ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ക​ച്ചേ​രി​പ്പ​ടി​ക്ക് സ​മീ​പം കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യാ​ത്ര​ക്കാ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ലാ​ണ് നോ​ർ​ത്ത് എ​എ​സ്ഐ സു​നി​ൽ പി. ​ജ​ലീ​ലും സി​പി​ഒ അ​ജി​ലേ​ഷും പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​നി​ൽ വ​ച്ച് മ​ഫ്തി​യി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ല​ങ്കാ​ർ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ബ​സി​ൽ വ​ച്ച് എ​എ​സ്ഐ സു​നി​ലി​ന്‍റെ മു​ഖ​ത്ത് കൈ​മു​ട്ടു​കൊ​ണ്ട് ആ​ഞ്ഞി​ടി​ക്കു​ക​യും നി​ല​ത്തേ​ക്ക് വ​ലി​ച്ചി​ടു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് പ്ര​തി കീ​ഴ​ട​ങ്ങി​യ​ത്. 

പൊ​ലി​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​മാ​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും കേ​ര​ള പൊ​ലി​സ് ആ​ക്ട് 117(ഇ) ​എ​ന്ന നി​സാ​ര​മാ​യ ജാ​മ്യ​വ​കു​പ്പ് മാ​ത്ര​മാ​ണ് നോ​ർ​ത്ത് പൊ​ലി​സ് എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.ഇ​ത് പ്ര​തി​ക്ക് സ്റ്റേ​ഷ​നി​ൽ നി​ന്ന് ത​ന്നെ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. 

പ്ര​തി​ക്കെ​തി​രെ 2024ൽ ​ബൈ​ക്ക് മോ​ഷ​ണം, മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ വ്യ​ക്തി​യോ​ട് നോ​ർ​ത്ത് പൊ​ലി​സ് ഇ​ത്ത​രം വി​ചി​ത്ര​മാ​യ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ച്ച​താ​ണ് സേ​ന​യ്ക്കു​ള്ളി​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

അ​തേ​സ​മ​യം, പ്ര​തി അ​ൻ​സാ​ർ സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ർ യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മു​മ്പ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യ തൃ​ക്കാ​ക്ക​ര പൊ​ലി​സി​നെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് പ​ക​രം ബ​സ് ഉ​ട​മ​യെ മാ​ത്രം വി​ളി​പ്പി​ച്ചു വ​രു​ത്തി പി​ഴ അ​ട​പ്പി​ച്ചു വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

അ​തി​നി​ടെ അ​ൻ​സാ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും പു​തി​യ സം​ഭ​വ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തോ​ടെ തൃ​ക്കാ​ക്ക​ര പൊ​ലി​സും ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വീ​ണ്ടും ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up