മാടപ്പള്ളി: മുണ്ടുകുഴി കുട്ടംചിറ ഭാഗത്ത് തെരച്ചിൽ നടത്തിയ ഷൂട്ടമാർ കാട്ടുപന്നി കൂട്ടത്തെ കണ്ടെത്തി. ഇരുനൂറ്റമ്പത് മീറ്ററോളം അകലെ അഞ്ച് പന്നികളെ കണ്ടതിനാൽ വെടി ഉതിർക്കാനായില്ല.
വെള്ളിയാഴ്ച രാത്രി ഒമ്പതുമുതൽ പുലർച്ചെ രണ്ടുവരെ തെരച്ചിൽ നടത്തി ഷൂട്ടർമാരുടെ സംഘം മടങ്ങി. വായ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശും മറ്റു മൂന്നു പേരുമാണ് കാട്ടുപന്നി വേട്ടക്കെത്തിയത്. അടുത്താഴ്ച ഇവർ പുലർച്ചെ രണ്ടോടെ വീണ്ടും എത്തും. കപ്പ, ചേന തുടങ്ങിയ കൃഷിയിനങ്ങൾ പന്നിക്കൂട്ടം നശിപ്പിച്ചതായും പന്നികളുടെ കാല്പാടുകളും സംഘം കണ്ടെത്തി.