Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Order

ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചു; രാ​ഹു​ൽ പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടു​ള്ള തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്ത്. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ രാ​ഹു​ൽ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ട്. യു​വ​തി എ​തി​ർ​ത്തു​വെ​ന്ന​തി​നും തെ​ളി​വു​ണ്ട്. രാ​ഹു​ലു​മൊ​ത്തു​ള്ള ന​ല്ല ഭാ​വി ജീ​വി​തം പ​രാ​തി​ക്കാ​രി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

രാ​ഹു​ലി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടാ​മ​ത്തെ എ​ഫ്‌​ഐ​ആ​ർ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​തൊ​രു കേ​സ് വ​ന്ന​തു കൊ​ണ്ട് മാ​ത്രം സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

 

Latest News

Corehub Up