Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultivable

ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ സ​മ​ഗ്ര പ​ദ്ധ​തി: മ​ന്ത്രി സി​ദ്ദി​ഖ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ത​​​രി​​​ശു നി​​​ല​​​വും കൃ​​​ഷി​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ന്ന​​​തി​​നു സ​​​മ​​​ഗ്ര​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി ടി.​​​ സി​​​ദ്ദി​​​ഖ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് യു​​​വ​​​ത്വം അ​​​ക​​​ന്നു​​​പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കൃ​​​ഷി​​​യു​​​മാ​​​യി വീ​​​ണ്ടും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ‘ക​​​തി​​​ർ’ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ടെ​​​ക്നോ​​​ള​​​ജി ഹെ​​​റി​​​റ്റേ​​​ജ് ആ​​​ൻ​​​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ ഫോ​​​ർ റൂ​​​റ​​​ൽ അ​​​ണ്ട​​​ർ​​​സ്റ്റാ​​​ൻ​​​ഡിം​​​ഗ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഈ ​​​പ​​​ദ്ധ​​​തി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കും. ക​​​തി​​​ർ ക്ല​​​ബ്ബു​​​ക​​​ൾ, നോ​​​ഡ​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ, പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ, വി​​​ത്ത്, വ​​​ളം, വി​​​ദ്യാ​​​ർഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്രോ​​​ത്സാ​​​ഹ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ബൃ​​​ഹ​​​ത് പ​​​ദ്ധ​​​തി​​​യാ​​​ണ് ഇ​​​ത്.

വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഭാ​​​വി​​​യി​​​ൽ കാ​​​ർ​​​ബ​​​ണ്‍ ക്രെ​​​ഡി​​​റ്റ്, പ്ര​​​ത്യേ​​​ക മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി പ​​​ദ്ധ​​​തി​​​യെ ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര സം​​​ഘ​​​ട​​​ന 2026-നെ ​​​അ​​​ന്താ​​​രാ​​ഷ്‌​​ട്ര വ​​​നി​​​താ ക​​​ർ​​​ഷ​​​ക വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന വ​​​നി​​​താ ശാ​​​ക്തീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ ‘കൃ​​​ഷി സ​​​ഖി ’ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. വ​​​നി​​​താ ക​​​ർ​​​ഷ​​​ക​​​രെ ഉ​​​ത്പാ​​​ദ​​​നം, സം​​​സ്ക​​​ര​​​ണം, മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന, വി​​​പ​​​ണ​​​നം എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി​​​യാ​​​ണിതെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up