Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural Affairs

America

ദി​യ വി​ജ് ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ സാം​സ്കാ​രി​ക വ​കു​പ്പ് മേ​ധാ​വി​

ന്യൂ​യോ​ർ​ക്ക് സി​റ്റി: ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ണ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ദി​യ വി​ജ് നി​യ​മി​ത​യാ​യി. മേ​യ​ർ സൊ​ഹ്‌​റാ​ൻ ക്വാ​മേ മാം​ദാ​നി​യാ​ണ് വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മു​നി​സി​പ്പ​ൽ സാം​സ്കാ​രി​ക ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ ഈ ​വ​കു​പ്പിന്‍റെ​ നേ​തൃ​ത്വ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ വം​ശ​ജ​യാ​ണ് നാൽപതുകാ​രി​യാ​യ ദി​യ.

ക​ലാ​കാ​ര​ന്മാ​ർ​ക്ക് ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ താ​ങ്ങാ​നാ​വു​ന്ന ചെ​ല​വി​ൽ താ​മ​സി​ക്കാ​നും സൃ​ഷ്ടി​ക​ൾ ന​ട​ത്താ​നു​മു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ പ്ര​ധാ​ന ദൗ​ത്യ​മെ​ന്ന് ദി​യ വി​ജ് വ്യ​ക്ത​മാ​ക്കി.

മു​മ്പ് ബി​ൽ ഡി ​ബ്ലാ​സി​യോ ഭ​ര​ണ​കൂ​ട​ത്തി​ൽ സ്പെ​ഷ്യ​ൽ പ്രോ​ജ​ക്ട്സ് വി​ഭാ​ഗ​ത്തി​ൽ ദി​യ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ "ക്രി​യേ​റ്റീ​വ് ടൈം' ​എ​ന്ന സം​ഘ​ട​ന​യി​ൽ ക്യൂ​റേ​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മെ​ട്രോ ട്രെ​യി​നു​ക​ളി​ലെ അ​നൗ​ൺ​സ്‌​മെന്‍റ് സി​സ്റ്റം വ​ഴി ക​ല പ്ര​ച​രി​പ്പി​ക്കു​ന്ന ഇ​ഫ് യു ​ഹി​യ​ർ സം​തിംഗ്, ഫ്രീ ​സം​തിംഗ് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പ്രോ​ജ​ക്റ്റു​ക​ളി​ൽ അ​വ​ർ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്.

ബ്രൂ​ക്ലി​നി​ലെ പ​വ​ർ​ഹൗ​സ് ആ​ർ​ട്‌​സ്, ക്വീ​ൻ​സ് മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ദി​യ നേ​തൃ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up