Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Bullying

അതിജീവിതയെ അധിക്ഷേപിച്ച കേസ്: സ​ന്ദീ​പ് വാ​ര്യ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ ഇ​ര​യു​ടെ പേ​ര് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി.

തി​രു​വ​ന​ന്ത​പു​രം കോ​ട​തി​യി​ലാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. സ​മാ​ന സം​ഭ​വ​ത്തി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​യും സ​ന്ദീ​പി​നെ​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ഞ്ജി​ത ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

രാ​ഹു​ല്‍ ഈ​ശ്വ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. രാ​ഹു​ൽ ഈ​ശ്വ​ർ അ​ഞ്ചാം പ്ര​തി​യും സ​ന്ദീ​പ് വാ​ര്യ​ർ നാ​ലാം പ്ര​തി​യു​മാ​ണ്. ര​ജ്ഞി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി.

അ​ഭി​ഭാ​ഷ​ക​യാ​യ ദീ​പ ജോ​സ​ഫി​നെ പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യെ തി​രി​ച്ച​റി​യു​ന്ന​വി​ധ​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്നി​വ​യും ഐ​ടി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Latest News

Corehub Up