Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daughter:

America

മ​ക​ളെ ര​ക്ഷി​ക്കാ​ൻ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ പോ​രാ​ട്ടം: പാ​ന​മ​യി​ൽ നേ​രി​ടു​ന്ന​ത് 12 വ​ർ​ഷം ത​ട​വ്

ഡാള​സ്: വി​ര​മി​ച്ച ഡാ​ള​സ് പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പോ​ൾ ഇ​ൻ​മാ​ൻ, വി​ദേ​ശ ജ​യി​ലി​ൽ 12 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ നേ​രി​ടു​ന്ന തന്‍റെ മ​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. പാ​ന​മ​യി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ സ​ബ്രീ​ന അ​ണ്ട​ർ​വു​ഡ് (34) പി​ടി​യി​ലാ​യ​ത്.

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പാ​ന​മ​യി​ൽ എ​ത്തി​യ സ​ബ്രീ​ന​യു​ടെ ബാ​ഗി​ൽ നി​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ തോ​ക്ക് ക​ണ്ടെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​യു​ധ​ക്ക​ട​ത്ത് കു​റ്റം ചു​മ​ത്തി അ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ കു​റ​ഞ്ഞ​ത് 12 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

തോ​ക്ക് ത​ന്‍റെ മ​രു​മ​ക​ന്‍റേ​താ​ണെ​ന്നും (സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ), സ​ബ്രീ​ന ഇ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പോ​ൾ ഇ​ൻ​മാ​ൻ പ​റ​യു​ന്നു. തോ​ക്ക് ബാ​ഗി​ന്‍റെ പു​റ​ത്തെ പോ​ക്ക​റ്റി​ലാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. ക​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ങ്കി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ലോ മ​റ്റോ ഒ​ളി​പ്പി​ക്കു​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു.

യു​എ​സി​ലെ നാ​ഷ്‌​വി​ൽ, ഹൂ​സ്റ്റ​ൺ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളി​ൽ ഈ ​തോ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ഞ്ഞ​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. നി​ല​വി​ൽ 23 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം സ​ബ്രീ​ന​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സ​ബ്രീ​ന​യെ ര​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പോ​ൾ ഇ​ൻ​മാ​ൻ പ​രാ​തി​പ്പെ​ടു​ന്നു. ത​ന്‍റെ പ​ഴ​യ അ​ന്വേ​ഷ​ണ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് മ​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലാ​ണ് ഈ ​പി​താ​വ്.

Latest News

Corehub Up