Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Threat

സൗ​ര​വ് ഗാം​ഗു​ലി​ക്കും ഭാ​ര്യ ഡോ​ണയ്ക്കും വ​ധ​ഭീ​ഷ​ണി

കോ​ൽ​ക്ക​ത്ത: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി​ക്കും ഭാ​ര്യ ഡോ​ണ ഗാം​ഗു​ലി​ക്കും വ​ധ​ഭീ​ഷ​ണി. സൗ​ര​വി​നെ​യും ഡോ​ണ​യെ​യും വ​ധി​ക്കു​മെ​ന്ന് കാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച ര​ണ്ട് ക​ത്തു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ൽ​ക്ക​ത്ത​യി​ലെ ഓ​ഫീ​സി​ൽ ല​ഭി​ച്ചു. ഇ​രു​വ​രു​മാ​യി അ​ടു​ത്ത് നി​ൽ​ക്കു​ന്ന​വ​രെ​യും വ​ധി​ക്കു​മെ​ന്ന് ക​ത്തു​ക​ളി​ലു​ണ്ട്.

സൗ​ര​വി​ന് മു​ന്പും ഇ​ത്ത​രം ക​ത്തു​ക​ൾ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ന് അ​ത് കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. സൗ​ര​വി​നെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​യി​രു​ന്നു ആ ​ക​ത്തു​ക​ൾ. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച ല​ഭി​ച്ച ഭീ​ഷ​ണി​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ര​വി​ന്‍റെ സെ​ക്ര​ട്ട​റി സൗ​ത്ത് കോ​ൽ​ക്ക​ത്ത​യി​ലെ താ​ക്കൂ​ർ​പു​കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ബം​ഗാ​ളി​ലെ പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലു​ള്ള ബെ​ൽ​ഗോ​റി​യ​യി​ൽ നി​ന്നാ​ണ് ക​ത്തു​ക​ൾ പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​രു​ൺ എ​ന്ന പേ​രി​ൽ ഉ​ള്ള​യാ​ളാ​ണ് ക​ത്ത് അ​യ​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ക​ത്ത​യ​ച്ച കൊ​റി​യ​ർ സെ​ന്‍ററു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. അതേസമയം സം​ഭ​വ​ത്തി​ൽ സൗ​ര​വ് ഗാം​ഗു​ലി​യോ ഡോ​ണ​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​നി​ൽ കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ഇ​യാ​ൾ നേ​ര​ത്തെ മേ​യ​റു​ടെ വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പേ​രി​ൽ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​നി​ൽ കു​മാ​ർ മേ​യ​റു​ടെ വീ​ടി​ന് സ​മീ​പ​ത്ത് ക​ത്തി​യു​മാ​യി ന​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ മേ​യ​ർ ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up