Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dementia

മ​റ​വി​രോ​ഗം ബാ​ധി​ച്ച വൃ​ദ്ധ​രെ നോ​ക്കാ​നാ​ളി​ല്ല; പ​​​​രി​​​​ചാ​​​​ര​​​​ക റോ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടാ​​​​ൻ ജ​​​​പ്പാ​​​​ൻ

ടോ​​​​ക്കി​​​​യോ: മ​​​​റ​​​​വി​​​​രോ​​​​ഗം ബാ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തു വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​വ​​​​രെ പ​​​​രി​​​​ച​​​​രി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ൾ​​​​ക്ഷാ​​​​മം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് റോ​​​​ബോ​​​​ട്ടു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​ൻ ജ​​​​പ്പാ​​​​ൻ ഗൗ​​​​ര​​​​വ​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു.

സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വാ​​​​സെ​​​​ദ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​ർ ഭാ​​​​വി പ​​​​രി​​​​ചാ​​​​ര​​​​ക​​​​രാ​​​​യി 150 കി​​​​ലോ ഭാ​​​​ര​​​​മു​​​​ള്ള ഹ്യൂ​​​​മ​​​​നോ​​​​യി​​​​ഡ് റോ​​​​ബോ​​​​ട്ടാ​​​​യ എ​​​​ഐ​​​​ആ​​​​ർ​​​​ഇ​​​​സി വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഒ​​​​രു വ്യ​​​​ക്തി​​​​യെ സോ​​​​ക്സ് ധ​​​​രി​​​​പ്പി​​​​ക്കാ​​​​നും തു​​​​ണി മ​​​​ട​​​​ക്കി​​​​വ​​​​യ്ക്കാ​​​​നും മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രു​​​​ടെ നാ​​​​പ്കി​​​​നു​​​​ക​​​​ൾ മാ​​​​റ്റാ​​​​നു​​​​മൊ​​​​ക്കെ ഈ ​​​​റോ​​​​ബോ​​​​ട്ടു​​​​ക​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.

കെ​​​​യ​​​​ർ ഹോ​​​​മു​​​​ക​​​​ളി​​​​ൽ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് സം​​​​ഗീ​​​​തം പ്ലേ ​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ ല​​​​ളി​​​​ത​​​​മാ​​​​യ വ്യാ​​​​യാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഒ​​​​ക്കെ സ​​​​മാ​​​​ന​​​​മാ​​​​യ റോ​​​​ബോ​​​​ട്ടു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം​​​​ത​​​​ന്നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ രോ​​​​ഗി​​​​ക​​​​ളു​​​​ടെ ച​​​​ല​​​​നം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​ട്ടി​​​​ലു​​​​ക​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ൽ ഈ ​​​​റോ​​​​ബോ​​​​ട്ടിനെ വ​​​​യ്ക്കു​​​​ന്നു​​​​മു​​​​ണ്ട്.

പ്ര​​​​മു​​​​ഖ ജാ​​​​പ്പ​​​​നീ​​​​സ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്‌​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഷാ​​​​ർ​​​​പ്പ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ബാ​​​​ഗി​​​​ലോ പോ​​​​ക്ക​​​​റ്റി​​​​ലി​​​​ട്ടോ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നാ​​​​കു​​​​ന്ന 12 സെ​​​​ന്‍റിമീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള എ​​​​ഐ അ​​​​ധി​​​​ഷ്‌​​​​ഠി​​​​ത റോ​​​​ബോ​​​​ട്ടാ​​​​യ പോ​​​​കെ​​​​റ്റോ​​​​മോ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​ത് ആ​​​​ളു​​​​ക​​​​ളെ മ​​​​രു​​​​ന്ന് ക​​​​ഴി​​​​ക്കാ​​​​ൻ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ക​​​​യും കാ​​​​ലാ​​​​വ​​​​സ്ഥാ​​​​മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഒ​​​​റ്റ​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യി സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടാ​​​​നും ഈ ​​​​റോ​​​​ബോ​​​​ട്ടി​​​​നു ക​​​​ഴി​​​​യും. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ ഈ ​​​​റോ​​​​ബോ​​​​ട്ട് സാ​​​​മൂ​​​​ഹി​​​​ക ഒ​​​​റ്റ​​​​പ്പെ​​​​ട​​​​ൽ ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.
കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​വ​​​​രെ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി രാ​​​​ജ്യ​​​​മെ​​​​മ്പാ​​​​ടും ആ​​​​ളു​​​​ക​​​​ൾ ജി​​​​പി​​​​എ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ചി​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ധ​​​​രി​​​​ക്കാ​​​​വു​​​​ന്ന ജി​​​​പി​​​​എ​​​​സ് ടാ​​​​ഗു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. ഒ​​​​രാ​​​​ൾ നി​​​​യു​​​​ക്ത പ്ര​​​​ദേ​​​​ശം വി​​​​ട്ടു​​​​പോ​​​​കു​​​​മ്പോ​​​​ൾ​​​​ത്ത​​​​ന്നെ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്കാ​​​​ൻ ഇ​​​​വ​​​​യ്ക്കു ക​​​​ഴി​​​​യും.

ജാ​​​​പ്പ​​​​നീ​​​​സ് ബ​​​​ഹു​​​​രാ​​​​ഷ്‌​​​​ട്ര ടെ​​​​ക് ക​​​​ന്പ​​​​നി​​​​യാ​​​​യ ഫു​​​​ജി​​​​റ്റ്സു​​​​വി​​​​ന്‍റെ നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി വി​​​​ഭാ​​​​ഗ​​​​മാ​​​​യ എ​​​​ഐ​​​​ഗെ​​​​യ്റ്റ് ആ​​​​ളു​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്ത​​​​രീ​​​​തി​​​​ക​​​​ളും ശ​​​​രീ​​​​ര​​​​ഭാ​​​​ഷ​​​​യും വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്ത് മ​​​​റ​​​​വി​​​​രോ​​​​ഗം ആ​​​​രം​​​​ഭ​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള എ​​​​ഐ അ​​​​ധി​​​​ഷ്‌​​​​ഠി​​​​ത സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

വീ​​​​ടു​​​​വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ​​​​ത് 18,000 പേ​​​​ർ

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 18,000ത്തോ​​​​ളം വൃ​​​​ദ്ധ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​യാ​​​​ണു മ​​​​റ​​​​വി​​​​രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ടു​​​​ക​​​​ൾ വി​​​​ട്ടി​​​​റ​​​​ങ്ങി കാ​​​​ണാ​​​​താ​​​​യ​​​​ത്. ഇ​​​​തി​​​​ൽ 500ഓ​​​​ളം പേ​​​​രെ പി​​​​ന്നീ​​​​ട് മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. 2012 മു​​​​ത​​​​ൽ ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

മ​​​​റ​​​​വി​​​​രോ​​​​ഗ​​​​ത്തെ ഏ​​​​റ്റ​​​​വും അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്, 2030 ആ​​​​കു​​​​മ്പോ​​​​ഴേ​​​​ക്കും മ​​​​റ​​​​വി​​​​രോ​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​ഗ്യ, സാ​​​​മൂ​​​​ഹി​​​​ക പ​​​​രി​​​​പാ​​​​ല​​​​ന ചെ​​​​ല​​​​വു​​​​ക​​​​ൾ 14 ട്രി​​​​ല്യ​​​​ൺ യെ​​​​ൻ (9,000 കോ​​​​ടി രൂ​​​​പ) ആ​​​​യി ഉ​​​​യ​​​​രു​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷം ഈ​​​​യി​​​​ന​​​​ത്തി​​​​ലെ ചെ​​​​ല​​​​വ് ഒ​​​​മ്പ​​​​ത് ട്രി​​​​ല്യ​​​​ൺ യെ​​​​ൻ ആ​​​​യി​​​​രു​​​​ന്നു.

ജ​​​​ന​​​​സം​​​​ഖ്യാ​​​​ശോ​​​​ഷ​​​​ണം വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി

രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യാ​​​​ശോ​​​​ഷ​​​​ണം ജ​​​​പ്പാ​​​​ന് വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണു സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​ത്. വ്യ​​​​വ​​​​സാ​​​​യ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​ൽ വ​​​​രെ ആ​​​​ൾ​​​​ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ വി​​​​ദേ​​​​ശ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​നും കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​നും ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​തും പ്ര​​​​തി​​​​സ​​​​ന്ധി കൂ​​​​ടു​​​​ത​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്നു. ലോ​​​​ക​​​​ത്തി​​​​ലെ സ​​​​ന്പ​​​​ദ്ശ​​​​ക്തി​​​​യെ​​​​ന്ന ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ​​​​സ്തി​​​​ക്ക് ഭാ​​​​വി​​​​യി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യാ​​​​ശോ​​​​ഷ​​​​ണം വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​ക​​​​ഴി​​​​ഞ്ഞു.

ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ലെ കു​​​​റ​​​​വു​​​​മൂ​​​​ല​​​​മു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി ക്ഷാ​​​​മം, ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വ് മൂ​​​​ലം വി​​​​വാ​​​​ഹ​​​​ജീ​​​​വി​​​​ത​​​​ത്തോ​​​​ടു വി​​​​ര​​​​ക്തി കാ​​​​ട്ടു​​​​ന്ന പു​​​​തു​​​​ത​​​​ല​​​​മു​​​​റ, വൃ​​​​ദ്ധ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​, വി​​​​ദേ​​​​ശ​​​​കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​നു​​​​ള്ള ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണം എ​​​​ന്നി​​​​വ​​​​യും പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ തീ​​​​വ്ര​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​നെ​​​​ല്ലാം പു​​​​റ​​​​മെ​​​​യാ​​​​ണ് പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രി​​​​ൽ മ​​​​റ​​​​വി​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ക​​​​യും ഇ​​​​വ​​​​രെ നോ​​​​ക്കാ​​​​ൻ ആ​​​​ളെ കി​​​​ട്ടാ​​​​ത്ത​​​​തും സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി. യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കാ​​​​ൻ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വി​​​​വാ​​​​ഹ​​​​ച്ചെ​​​​ല​​​​വി​​​​നാ​​​​യി നി​​​​ല​​​​വി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ 4.2 ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്നു.

ന​​​​ഗ​​​​ര​​​​ത്തി​​​​ര​​​​ക്കി​​​​ൽ​​​​നി​​​​ന്നൊ​​​​ഴി​​​​ഞ്ഞ് ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മാ​​​​റി​​​​ത്താ​​​​മ​​​​സി​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ വ​​​​ലി​​​​യ തു​​​​ക ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തെ 281 മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ വി​​​​വാ​​​​ഹ​​​​ത്തി​​​​നു പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​വ​​​​രു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 30 ശ​​​​ത​​​​മാ​​​​ന​​​​വും 65 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്.

Latest News

Corehub Up