Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Depot

ഡി​പ്പോ​യി​ൽ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ് മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

പാ​​​ല​​​ക്കാ​​​ട്: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് ബ​​​സ് മോ​​​ഷ്ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പാ​​​ല​​​ക്കാ​​​ട് മേ​​​പ്പ​​​റ​​​ന്പ് നെ​​​ല്ലി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി ഫാ​​​സി​​​ൽ (28) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നു പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഡി​​​പ്പോ​​​യ്ക്കു സ​​​മീ​​​പം റോ​​​ഡ​​​രി​​​കി​​​ൽ പാ​​​ർ​​​ക്കു ചെ​​​യ്തി​​​രു​​​ന്ന ബ​​​സ് സ്റ്റാ​​​ർ​​​ട്ട് ചെ‍​യ്ത് ടൗ​​​ണി​​​ലൂ​​​ടെ ഓ​​​ടി​​​ച്ചു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ പോ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് വ​​​ഴി​​​യി​​​ലു​​​ള്ള ഒ​​​രു ക​​​ട​​​മു​​​റി ഇ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ക്കു​​​ക​​​യും ബ​​​സി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളും ത​​​ക​​​രു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ആ​​​ളൊ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ത്ത് നി​​​ർ​​​ത്തി​​​യി​​​ട്ട് പ്ര​​​തി ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഓ​​​ടി​​​ക്കാ​​​നു​​​ള്ള അ​​​തി​​​യാ​​​യ ആ​​​ഗ്ര​​​ഹം​​കൊ​​​ണ്ടാ​​​ണ് ബ​​​സ് എ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു പ്ര​​​തി പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​ത്.

ബ​​​സ് മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടു​​​ത്ത ദി​​​വ​​​സം ടൗ​​​ണി​​​ൽ​​​നി​​​ന്ന് ഒ​​​രു ദോ​​​സ്ത് വാ​​​ഹ​​​നം മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തും ഫാ​​​സി​​​ൽ ആ​​​ണെ​​​ന്ന് തെ​​​ളി​​​വു ല​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ക്കെ​​​തി​​​രേ മു​​​ന്പ് ഇ​​​ടു​​​ക്കി അ​​​ടി​​​മാ​​​ലി​​​യി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ​​​ത്തി​​നു കേ​​​സു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട് നോ​​​ർ​​​ത്ത് സൗ​​​ത്ത് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​ടി​​​പി​​​ടി, ക​​​ഞ്ചാ​​​വ് കേ​​​സു​​​ക​​​ളി​​​ലും പ്ര​​​തി​​​യാ​​​ണ്.

ബ​​​സ് മോ​​​ഷ്ടി​​​ക്കു​​​ന്പോ​​​ഴും പ്ര​​​തി ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ക്കു സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ ആ​​​ളെ​​​കു​​​റി​​​ച്ചും വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

പാ​​​ല​​​ക്കാ​​​ട് ടൗ​​​ണ്‍ സൗ​​​ത്ത് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഷ​​​ബീ​​​ബ് റ​​​ഹ്മാ​​​ൻ, കെ. ​​​സാ​​​ലി, എ​​​എ​​​സ്ഐ എം. ​​​സ​​​ജി, സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ മ​​​ൻ​​​സൂ​​​ർ, ആ​​​ർ. രാ​​​ജീ​​​ദ്, കെ.​​​എ​​​സ്. ഷാ​​​ലു, സു​​​രേ​​​ഷ് ബാ​​​ബു എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Latest News

Corehub Up