കൊച്ചി: ഏപ്രിൽ ഒന്നുമുതൽ 21 വരെയുള്ള കാലയളവിൽ റീട്ടെയിൽ ഔട്ട്ലറ്റുകൾ വഴിയുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ വില്പനയിൽ 13 ശതമാനത്തിൽ കൂടുതൽ വളർച്ച രേഖപ്പെടുത്തിയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. രാജ്യത്തുടനീളമുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിതരണ ചാനലുകളിലും പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത സാധാരണനിലയിലും തടസമില്ലാതെയും തുടരും.
ശക്തമായ ലോജിസ്റ്റിക്സിന്റെയും വിതരണശൃംഖലയുടെയും പിന്തുണയുള്ള 42,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളുടെ വിപുലമായ വിതരണശൃംഖലയിലൂടെ ഈ വർധിച്ച ആവശ്യം കാര്യക്ഷമമായി നിറവേറ്റാൻ കഴിഞ്ഞു. ഇതു രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ തടസമില്ലാതെ സ്ഥിരമായി നിറവേറ്റാൻ പ്രാപ്തരാക്കുന്നു.
രാജ്യത്തിനു തടസമില്ലാത്ത ഊർജലഭ്യത ഉറപ്പാക്കി സുതാര്യവും വിശ്വസനീയവുമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഓയിൽ പ്രതിജ്ഞാബദ്ധമാണ്. അഭ്യൂഹങ്ങളിൽ വീഴാതെ ഔദ്യോഗിക ആശയവിനിമയങ്ങളെ മാത്രം ആശ്രയിക്കാനും കമ്പനി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.