കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേതുള്‍പ്പെടെ വരുമാനം കൃത്യമായി യഥാസമയം ഓഡിറ്റ് ചെയ്യാനുള്ള സമഗ്രമായ ഡിജിറ്റല്‍ സംവിധാനം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം അറിയിക്കാന്‍ ജസ്റ്റീസ് എ. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
കേരള സ്റ്റേറ്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കിറ്റ്ഫ്ര) ആണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.