Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disabilities

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്വ​യം​പ​ര്യാ​പ്ത​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി ആ​ര്‍. ബി​ന്ദു

കൊ​​​​ച്ചി: ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്കു സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​യെ​​​​ന്ന​​​​ത് സാ​​​​മൂ​​​​ഹ്യ​​​നീ​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി ഡോ. ​​​​ആ​​​​ര്‍. ബി​​​​ന്ദു.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്കും ഓ​​​​ട്ടി​​​​സം ബാ​​​​ധി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍​ക്കും തൊ​​​​ഴി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഏ​​​​ബി​​​​ള്‍ പോ​​​​യി​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ വി​​​​പ​​​​ണ​​​​നം ചെ​​​​യ്യു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണു ഏ​​​​ബി​​​​ള്‍ പോ​​​​യി​​​​ന്‍റ്. 100 പൊ​​​​തു​​​​സ്ഥ​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​ര്‍ മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള നി​​​​ര്‍​മി​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​വ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക. ഇ​​​​തു​​​​വ​​​​ഴി 200 ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്ക് നേ​​​​രി​​​​ട്ടു തൊ​​​​ഴി​​​​ല്‍ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. കാ​​​​ക്ക​​​​നാ​​​​ട് ഗാ​​​​ന്ധി പാ​​​​ര്‍​ക്കി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് ആ​​​​ദ്യ ഏ​​​​ബി​​​​ള്‍ പോ​​​​യി​​​​ന്‍റ് തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​ച്ച​​​ട​​​​ങ്ങി​​​​ല്‍ സം​​​​സ്ഥാ​​​​ന ഭി​​​​ന്ന​​​​ശേ​​​​ഷി ക്ഷേ​​​​മ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ അ​​​​ഡ്വ. ജ​​​​യ ഡാ​​​​ലി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. തൃ​​​​ക്കാ​​​​ക്ക​​​​ര മു​​​​നി​​​​സി​​​​പ്പ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല​​​​ര്‍ സ​​​​ന്‍​ഷ മി​​​​ജു, ഭി​​​​ന്ന​​​​ശേ​​​​ഷി ക്ഷേ​​​​മ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ രാ​​​​ജാം​​​​ബി​​​​ക, ഭാ​​​​ര​​​​തീ​​​​യ ഖാ​​​​ദി ഗ്രാ​​​​മ വ്യ​​​​വ​​​​സാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​കേ​​​​ശ​​​​വ​​​​ദാ​​​​സ്, ഏ​​​​ബി​​​​ള്‍ പോ​​​​യി​​​​ന്‍റ് വൊ​​​​ള​​​​ണ്ടി​​​​യ​​​​ര്‍ ആ​​​​ദി​​​​ത്യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up