Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disaster Victims

Pathanamthitta

ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കും: മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എ.പി. അ​നി​ല്‍ കു​മാ​ര്‍. ജി​ല്ല​യി​ലെ പ്ര​ള​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ശേ​ഷം റാ​ന്നി​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കു​ണ്ടാ​യ നാ​ശ​മു​ള്‍​പ്പെ​ടെ ക​ണ​ക്കെ​ടു​ക്കും. റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ ന​ഷ്ടം സ​ര്‍​ക്കാ​ര്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കും.

എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും സ​ഹാ​യി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു ചെ​ല്ലു​മ്പോ​ള്‍ ശു​ചീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ പ​ല പ്ര​ശ്‌​ന​ങ്ങ​ളും നേ​രിടാം. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സേ​വ​നം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. എ​ലി​പ്പ​നി പോ​ലെ​യു​ള്ള പ​ക​ര്‍​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ മു​ന്‍​ക​രു​ത​ല്‍ വേ​ണം. പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​തെ​ന്നം മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്താ​വ​ശ്യ​ങ്ങ​ള്‍​ക്ക് ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ജ്ജ​മാ​ക്കി.

വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യി ഭ​ക്ഷ​ണ പൊ​തി എ​ത്തി​ക്കും. മ​ണ്‍​സൂ​ണ്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വ​ള​രെ ശ​ക്ത​മാ​യ രീ​തി​യി​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന്യം ന​ൽ​കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സം സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത് ആ​വ​ശ്യ​മാ​ണ്. ക്യാ​മ്പു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച് താ​മ​സി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.. ജി​ല്ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നുണ്ടെന്നും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്താ​ല്‍ ദു​ര​ന്ത​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധ​ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ് നി​ർ​ദേ​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തൊ​രു​മ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ച്ചു. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ജ്ജ​രാ​ണ്. കൊ​ല്ല​ത്തുനി​ന്ന് 14 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ എ​ത്തി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.എം​എ​ല്‍​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, സി.വി. ശാ​ന്ത​കു​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.­­­

Latest News

Corehub Up