Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disrepair.

Kollam

എ​ഴു​കോ​ണിലെ വെ​യി​റ്റിം​ഗ് ഷെ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍

എ​ഴു​കോ​ണ്‍: എ​ഴു​കോ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. ഒ​ന്ന​ര​മാ​സം മു​മ്പ് വെ​യി​റ്റിം​ഗ് ഷെ​ഡ് മ​രം വീ​ണ് ത​ക​ര്‍​ന്നി​ട്ടും ഇ​നി​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടില്ല.

വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ മു​ക​ള്‍ ഭാ​ഗം അ​ട​ര്‍​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. മാ​ത്ര​മ​ല്ല വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് മ​റി​ഞ്ഞ മ​രം റെ​യി​ല്‍​വേ ഇ​നി​യും പൂ​ര്‍​ണ​മാ​യി മു​റി​ച്ചു മാ​റ്റി​യി​ട്ടു​മി​ല്ല.

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ള്‍​ക്ക​ക​മാ​ണ് റെ​യി​ല്‍​വേ ഭൂ​മി​യി​ല്‍ നി​ന്ന മ​രം ക​ട​പു​ഴ​കി വെ​യി​റ്റിം​ഗ് ഷെ​ഡി​നു മു​ക​ളി​ലേ​ക്കു പ​തി​ച്ച​ത്. മ​രം വീ​ണ​തോ​ടെ വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ മു​ക​ള്‍ ഭാ​ഗം ത​ക​രു​ക​യും ചെ​യ്തു. വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്കു വീ​ണ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ മാ​ത്രം വെ​ട്ടി​മാ​റ്റി. മ​റി​ഞ്ഞ മ​ര​ത്തി​ന്‍റെ ത​ടി വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്.റെ​യി​ല്‍​വേ ഇ​ട​പെ​ട്ട് റെ​യി​ല്‍​വേ ഭൂ​മി​യി​ല്‍ നി​ല്‍​ക്കു​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ന്ന ദേ​ശീ​യ​പാ​ത​യോ​ര​മാ​കെ ചെ​ളി നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. എ​പ്പോ​ഴും യാ​ത്ര​ക്കാ​ര്‍ വ​ന്നു​പോ​കു​ന്ന ഭാ​ഗ​മാ​ണ്. ചെ​ളി​യി​ല്‍​ക്കൂ​ടി ന​ട​ന്നാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട​ത്.

 

Latest News

Corehub Up