കഴക്കൂട്ടം: കേരള വാട്ടർ അഥോറിറ്റി പോങ്ങുമ്മൂട് സബ് ഡിവിഷനു കീഴിലുള്ള പുതുകുന്ന് ജലസംഭരണിയിൽ പമ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ എട്ടുമുതൽ നാളെ വൈകുന്നേരം അഞ്ചു വരെ ചെല്ലമംഗലം, പൗഡിക്കോണം, മണ്ണന്തല, ഞാണ്ടൂർക്കോണം, ഇടവക്കോട്, ചേങ്കോട്ടുകോണം, കാട്ടായിക്കോണം വാർഡുകളിൽ പൂർണമായോ ഭാഗികമായോ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.