Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dogs

Thrissur

തെ​രു​വു​നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​ര്‌: സ്ഥ​ലം​ന​ല്‍​കാ​ന്‍ താ​ത്പ​ര്യ​പ​ത്രം​തേ​ടി ന​ഗ​ര​സ​ഭ

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​രു​വു​നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ലം​ന​ല്‍​കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ. 25 സെ​ന്‍റി​ല്‍ കു​റ​യാ​ത്ത ക​ര​പു​ര​യി​ട​ത്തി​ല്‍​പ്പെ​ട്ട സ്ഥ​ലം അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് വി​ട്ടു​ന​ല്‍​കാ​നും ലീ​സ് എ​ഗ്രി​മെ​ന്‍റ് വ​യ്ക്കു​ന്ന​തി​നും താ​ത്പ​ര്യ​മു​ള്ള സ്ഥ​ല​മു​ട​മ​ക​ളി​ല്‍​നി​ന്നാ​ണ് പ്ര​തി​മാ​സ വാ​ട​ക​നി​ര​ക്കി​ല്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഒ​ന്നാം​വാ​ര്‍​ഡ് മൂ​ര്‍​ക്ക​നാ​ട്, തെ​രു​വു​നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നാ​യി 40 സെ​ന്‍റ് സ്ഥ​ലം പ​തി​നാ​യി​രം രൂ​പ​യ്ക്ക് മൂ​ര്‍​ക്ക​നാ​ട് വ​ള്ളി​ക്കാ​ഞ്ഞി​ര​ത്ത് ക​ണ്ടെ​ത്തു​ക​യും ത​രം മാ​റ്റം ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് ക​രാ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ക്കു​ക​യും​ചെ​യ്തു. എ​ന്നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ തു​ട​ങ്ങാ​നു​ള്ള ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ള്‍ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്.

Latest News

Corehub Up