കാർത്തികപുരം: കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ ഇടവക സുവർണ ജൂബിലിയോടനുബന്ധിച്ച് നിർമിച്ച സ്നേഹവീടുകളുടെ വെഞ്ചിരിപ്പ് കർമവും താക്കോൽ ദാനവും ഇടവക വികാരി ഫാ. ജോസഫ് കുളത്തറ നിർവഹിച്ചു. ഇടവകയിലെ നിർധനരായ മൂന്നു കുടുംബങ്ങൾക്കാണ് താക്കോൽ കൈമാറിയത്.
പാരിഷ് കൗൺസിൽ അംഗങ്ങളും നിർമാണ കമ്മിറ്റി അംഗങ്ങളുമായ ജോർജ് ഓലിക്കുന്നേൽ, ബിനോയ് കിഴികണ്ടയിൽ, സുനിൽ തടത്തേൽ, ജോസ് വയമ്പൂർ, കുര്യാച്ചൻ വയമ്പൂർ, ബിജു കിഴികണ്ടയിൽ, ബെന്നി അയിത്തമറ്റം, ജിമ്മി പെരുമ്പനച്ചി, ജോബിൻസ് കണയങ്കൽ, മാമച്ചൻ പുന്നവേലിക്കുന്നേൽ, സിസ്റ്റർ ഡിറ്റി ജോസ് എസ്ജെഎൽ, സിസ്റ്റർ ജോർജിന എസ്ജെഎൽ, സിസ്റ്റർ ഏലിയാമ്മ എസ്ജെഎൽ എന്നിവർ വെഞ്ചിരിപ്പ് കർമത്തിൽ പങ്കെടുത്തു.