Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water Pipeline

Kottayam

കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ൽനി​ന്ന് കെആ​ർഎ​ല്ലിന് വെ​ള്ളം: നീക്കത്തിൽ പ്ര​തി​ഷേ​ധം

വെ​​ള്ളൂ​​ർ:​ കെ​ആ​​ർ​എ​​ല്ലിന് വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​ന് കു​​ടി​​വെ​​ള്ള പൈ​​പ്പ് ലൈ​​നി​​ൽ​നി​​ന്ന് വെ​​ള്ളം ന​​ൽ​​കാ​​നു​​ള്ള നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​ന​​കീ​​യ സ​​മ​​ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ യോ​​ഗം ന​​ട​​ത്തി.

വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ അ​​ഞ്ച്, 10 വാ​​ർ​​ഡു​​ക​​ളി​​ലെ വീ​​ടു​​ക​​ളി​​ലേ​​ക്ക് കു​​ടി​​വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന പൈ​​പ്പ് ലൈ​​നി​​ൽ​നി​​ന്ന് വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​ന് വ​​ലി​​യ വ്യാ​​സ​​മു​​ള്ള പൈ​​പ്പി​​ട്ട് വെ​​ള്ളം എ​​ടു​​ക്കാ​​നു​​ള്ള നീ​​ക്കം അ​​ധി​​കൃ​​ത​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​കീ​​യ സ​​മ​​ര​​സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

നി​​ല​​വി​​ലെ കു​​ടി​​വെ​​ള്ള​​ക്ഷാ​​മ​​വും ഭാ​​വി​​യി​​ലെ പ്ര​​തി​​സ​​ന്ധി​​യും ചൂ​​ണ്ടി​​ക്കാ​​ട്ടി വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​മേ​​യം പാ​​സാ​​ക്കി വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​ക്കും വ​​കു​​പ്പ് മ​​ന്ത്രി​​ക്കും ന​​ൽ​​കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ജ​​ന​​കീ​​യ പ്ര​​തി​​ഷേ​​ധ​​ത്തെ അ​​വ​​ഗ​​ണി​​ച്ച് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി രാ​​ത്രി​​യു​​ടെ മ​​റ​​വി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ണ​​ക്‌​ഷ​​ൻ ന​​ൽ​​കി. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തെ​ത്തു​​ട​​ർ​​ന്ന് താ​​ത്കാ​​ലി​​ക​​മാ​​യി വി​​ച്ഛേ​​ദി​​ച്ച കു​​ടി​​വെ​​ള്ള ക​​ണ​​ക്‌​ഷ​​ൻ പു​​നഃ​​സ്ഥാ​​പി​​ച്ചു ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള നീ​​ക്കം അ​​ധി​​കൃ​​ത​​ർ ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു.

മു​​ക്കാ​​ൽ ഇ​​ഞ്ച് പൈ​​പ്പി​​ലൂ​​ടെ കെ​ആ​​ർ​എ​​ല്ലിന് ഒ​​രു വാ​​ട്ട​​ർ ക​​ണ​​ക്‌​ഷ​​ൻ നി​​ല​​നി​​ൽ​​ക്കേ​​യാ​​ണ് ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ധ​​രി​​പ്പി​​ച്ചു വ​​ലി​​യ വ്യാ​​സ​​മു​​ള്ള പൈ​​പ്പി​​ട്ട് പു​​തി​​യ ക​​ണ​​ക്‌​ഷ​​ൻ ന​​ൽ​​കാ​​ൻ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് ജ​​ന​​കീ​​യ സ​​മി​​തി കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.

വ്യ​​ാവ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​ന് കെ​ആ​​ർ​എ​​ലി​​ന് കു​​ടി​​വെ​​ള്ള സം​​ഭ​​ര​​ണ ടാ​​ങ്കി​​ൽ​നി​​ന്ന് നേ​​രി​​ട്ട് വെ​​ള്ളം ന​​ൽ​​കി പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം സു​​ഗ​​മ​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​കീ​​യ സ​​മ​​ര​​സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സാ​​ജി​​ത യൂ​​സ​​ഫ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നീ​​ഷ്ച​​ന്ദ്ര​​ൻ, പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ടി.​​വി.​ ബേ​​ബി, സാ​​ജ​​ൻ, ലൂ​​ക്ക് മാ​​ത്യു, എ.​​കെ.​ ര​​ജീ​​ഷ്, ആ​​ർ.​ രോ​​ഹി​​ത്, പി.​​കെ. ത​​ങ്ക​​ൻ, സി.​​എം.​ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ആ​​ർ. നി​​കി​​ത​​കു​​മാ​​ർ, വി.​​എ.​ ഷാ​​ഹിം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.യോ​​ഗ​​ത്തി​​ൽ സ​​മ​​ര സ​​മി​​തി ചെ​​യ​​ർ​​മാ​​നാ​​യി അ​​നീ​​ഷ് ച​​ന്ദ്ര​​നെ​​യും ക​​ൺ​​വീ​​ന​​റാ​​യി ആ​​ർ. നി​​കി​​ത​​കു​​മാ​​റി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Latest News

Corehub Up