സീയൂൾ: മയക്കുമരുന്ന് കച്ചവടത്തിലൂടെ മകൻ സന്പാദിച്ച പണം വെളുപ്പിക്കാൻ സഹായിച്ച തൊണ്ണൂറുകാരിക്ക് ദക്ഷിണകൊറിയൻ കോടതി ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ചു.
വയോധികയുടെ പേര് പുറത്തുവിട്ടിട്ടില്ല. അറുപതിനു മുകളിൽ പ്രായമുള്ള മകന്റെ പേര് സോംഗ് എന്നാണ്. മെത്താംഫിറ്റമിൻ എന്ന മയക്കുമരുന്ന് കടത്തിയതിന് ഇയാൾ കംബോഡിയയിലെ ജയിലിലാണ്.
ഒന്പതു തവണയായി അമ്മയുടെ അക്കൗണ്ടിൽ 2.6 ലക്ഷം ഡോളർ വരുന്ന തുക ലഭിച്ചതായും അമ്മ ഇത് മകന്റെ നിർദേശാനുസരണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
വയോധികയുടെ പ്രായം പരിഗണിച്ച് കോടതി ചെറിയ ശിക്ഷ നല്കുകയായിരുന്നു. സോംഗ് തന്റെ മകളെയും ഇടപാടിൽ പങ്കാളിയാക്കിയുണ്ടെന്നാണ് റിപ്പോർട്ട്.