വിഴിഞ്ഞം : മദ്യപിക്കുന്നതിനിടയിൽ റൗഡി ലിസ്റ്റിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അടിമലത്തുറ സ്വദേശികളായ അനുഡൻസൺ (19), ക്ലിന്റൻ (20) എന്നിവരെയാണ് ഇന്നലെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ഇനി കിട്ടാനുള്ള ഒരാൾക്കായിഅന്വേഷണം തുടരുന്നു. അഞ്ച് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വിഴിഞ്ഞം അടിമലത്തുറയിലാണ് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അടിമലത്തുറ അമ്പലത്തിൽമൂല സ്വദേശികളായ ഫൈസൽ(33), ജോൺ ബ്രിട്ടോ (21), സനൽ രാജ് ( 18), ഷാജി (28) പുല്ലുവിള പുതിയ തുറ സ്വദേശി ആൽഫിൻ (25)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിഴിഞ്ഞം പോലീസിന്റെ റൗഡിലിസ്റ്റിൽപ്പെട്ടവരാണ് ഫൈസലും അനു ഡെൻസനും.