Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embryo

ഭ്രൂ​ണം സൂ​ക്ഷി​ച്ചു​വ​ച്ച് യു​വ​തി! രാ​ഹു​ലി​ന് കു​രു​ക്ക് മു​റു​കു​ന്നു

 പാ​ല​ക്കാ​ട്: മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ കു​രു​ക്ക് മു​റു​കു​ന്നു. കാ​ന​ഡ​യി​ൽ ക​ഴി​യു​ന്ന വി​വാ​ഹി​ത​യാ​യ തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് രാ​ഹു​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി യു​വ​തി ഭ്രൂ​ണം സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ രാ​ഹു​ലി​ൽ നി​ന്ന് അ​ധി​ക്ഷേ​പം നേ​രി​ട്ട​താ​യും ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ന്ന് രാ​ഹു​ൽ‌ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​താ​യും പ​റ​യു​ന്നു.

ത​ന്നെ വി​ട്ട് പോ​കാ​തി​രി​ക്കാ​ൻ ഒ​രു കു​ഞ്ഞ് വേ​ണം എ​ന്ന് രാ​ഹു​ൽ നി​ർ​ബ​ന്ധി​ച്ചു. ഒ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ വീ​ട്ടി​ൽ വി​വാ​ഹം വ​ള​രെ വേ​ഗം സ​മ്മ​തി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നും നേ​രി​ട്ട​ത് ക്രൂ​ര​മാ​യ ലൈം​ഗി​ക ആ​ക്ര​മ​ണം ആ​ണെ​ന്നും പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഗ​ർ​ഭം അ​ല​സി​യ​തോ​ടെ വി​വ​രം അ​റി​യി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ രാ​ഹു​ൽ ത​ന്നെ ഫോ​ണി​ൽ ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നും ഇ-​മെ​യി​ലി​നും മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Latest News

Corehub Up