Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Encroachment

Kannur

കെെയേറ്റം, മാ​ലി​ന്യം; മ​ല​യോ​ര​ത്തെ പു​ഴ​ക​ൾ ഇ​ല്ലാ​താ​കു​ന്നു

പെ​രു​മ്പ​ട​വ്: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​വ​ര​ളു​ന്നു. കാ​ര്യ​മാ​യി വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​തും വ​ര​ൾ​ച്ച​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു. കെെ​യേ​റ്റ​വും മാ​ലി​ന്യം ത​ള്ള​ലും മ​ല​യോ​ര​ത്ത് കൂ​ടി​യ​തോ​ടെ ജ​ല​സ്രോ​ത​സു​ക​ൾ ന​ശി​ച്ചു.


മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പു​ഴ​യാ​യ കു​പ്പം പു​ഴ ഒ​രു മാ​ലി​ന്യ കു​ഴി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പു​ഴ​യോ​ര​ത്തു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളും പു​ഴ​യു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​ന്നു​ണ്ട്. ച​പ്പാ​ര​പ്പ​ട​വി​ന് സ​മീ​പം പു​ഴ​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കൂ​റ്റ​ൻ കി​ണ​റി​ൽ നി​ന്ന് നാ​ടു​കാ​ണി വ്യ​വ​സാ​യ പാ​ർ​ക്കി​ലേ​ക്ക് വ​ലി​യ​തോ​തി​ലാ​ണ് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത്. ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യ്ക്ക് കു​റു​കെ ചെ​ക്ക് ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​നും ഏ​റെ പ​ഴ​ക്ക​മു​ണ്ട്.

ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ, എ​ര​മം കു​റ്റൂ​ർ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ്യാ​പ​ക​മാ​വു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി സ്വാ​ഭാ​വി​ക​മാ​യി ഒ​ഴു​കി​യി​രു​ന്ന പു​ഴ​ക​ളു​ടെ തീ​ര​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്തും ക​ല്ലു​കൊ​ണ്ട് കെ​ട്ടി​യും എ​ടു​ക്കു​ന്നു. ഇ​തോ​ടെ പു​ഴ​യു​ടെ സ്വാ​ഭാ​വി​ക വീ​തി ചു​രു​ങ്ങു​ക​യും ജ​ല​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. പു​ഴ​യോ​ര​ങ്ങ​ളി​ലെ കെെ​യേറ്റ​ങ്ങ​ൾ മൂ​ലം മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന​ത് പ​തി​വാ​ണ്.

പു​ഴ​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം

മ​ല​യോ​ര​ത്തെ പു​ഴ​ക​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ന്നു കൂ​ടു​ക​യാ​ണ്. കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും പ്ര​ധാ​ന ആ​ശ്ര​യ​മാ​യ പു​ഴ​ക​ളി​ലാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക​വ​റു​ക​ൾ, ഭ​ക്ഷ​ണ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​തെ പു​ഴ​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് പ്ര​ധാ​ന​കാ​ര​ണം. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​നൊ​പ്പം പു​ഴ​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഇ​തോ​ടെ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഗു​രു​ത​ര​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. പു​ഴ​ക​ളി​ലെ ഈ ​മ​ലി​നീ​ക​ര​ണം മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള​ത്തി​ൽ വി​ഷാം​ശം വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു എ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ന് പി​ൻ​വ​ശ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന പു​ഴ​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​യു​ന്നു​വെ​ന്ന് പ​ല​ത​വ​ണ മാ​ധ്യ​മ​ങ്ങ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.

മ​രം മു​റി വ്യാ​പ​കം

പു​ഴ​യോ​ര​ത്ത് നി​ൽ​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ചു​മാ​റ്റു​ന്ന​ത് പു​ഴ​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. പു​ഴ​യോ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ പ്ര​കൃ​തി​ദ​ത്ത​മാ​യ സം​ര​ക്ഷ​ണ ക​വ​ച​മാ​ണ്. മ​രം മു​റി​ക്കു​ന്ന​തോ​ടെ മ​ണ്ണി​ടി​ച്ചി​ൽ കൂ​ടു​ക​യും പു​ഴ​യി​ലേ​ക്ക് വ​ലി​യ​തോ​തി​ൽ മ​ണ്ണും ചെ​ളി​യും ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​തു​വ​ഴി പു​ഴ​യു​ടെ ആ​ഴം കു​റ​യു​ക​യും ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ശ​ക്തി​യാ​യി ഒ​ഴു​കു​മ്പോ​ൾ പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ഴു​ക​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്യു​ന്നു.

നോ​ക്കു​കു​ത്തി​യാ​യി ചെ​ക്ക് ഡാ​മു​ക​ൾ

മ​ല​യോ​ര​മേ​ഖ​ല​യി​ൽ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി ചെ​ക്കു​ഡാ​മു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ സ്വാ​ധീ​നം കൊ​ണ്ട് പ​ല​രും പ​ല സ്ഥ​ല​ങ്ങ​ളി​ലും ചെ​ക്ക് ഡാ​മു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല.
അ​തി​നാ​ൽ ത​ന്നെ ഇ​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യാ​ണ്. പ​ല​തും കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ന​ശി​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ വെ​ള്ളം നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. ഒ​രു വ​ർ​ഷം മു​മ്പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പെ​രു​മ്പ​ട​വ് താ​ളി​യി​ൽ നി​ർ​മി​ച്ച ചെ​ക്ക് ഡാ​മി​ൽ വെ​ള്ളം തീ​രെ നി​ൽ​ക്കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​ന് വ​ലി​യ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Latest News

Corehub Up