Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evening

വ​ഴി​ത​ട​ഞ്ഞ സ​മ​രം; മു​ൻ എം​എ​ൽ​എ പി.​പി.​ചി​ത്ത​ര​ഞ്ജ​ന് നി​ൽ​പ് ശി​ക്ഷ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ​ഴി​ത​ട​ഞ്ഞ് പ്ര​ക​ട​നം ന​ട​ത്തി​യ കേ​സി​ൽ മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് നി​ൽ​പ് ശി​ക്ഷ​യും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. കോ​ട​തി മു​റി​യി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ നി​ന്ന ചി​ത്ത​ര​ഞ്ജ​ൻ 1600 രൂ​പ പി​ഴ​യും അ​ട​ച്ചു.

ചി​ത്ത​ര​ഞ്ജ​നെ കൂ‌​ടാ​തെ സി​ഐ​ടി​യു നേ​താ​ക്ക​ളാ​യ പി.​എം. വ​ഹീ​ദ, എ​ൻ.​കെ.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്സ്‌ മ​ജി​സ്‌​ട്രേ​റ്റ് റ്റാ​നി​യ മ​റി​യം ജോ​സ് നി​ൽ​പ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നേ​താ​ക്ക​ൾ​ക്ക് കോ​ട​തി മു​റി​യി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ നി​ൽ​ക്കേ​ണ്ടി വ​ന്നു.

2025 ജ​നു​വ​രി 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​ര​ള കോ -​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക, ശ​മ്പ​ളം പ​രി​ഷ്ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​രെ​യു​ള്ള പാ​ത​യി​ൽ പൊ​തു​ജ​ന​ങ്ങ​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up