Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examine Need

Pathanamthitta

സ്കൂ​ളി​നു മു​ന്നി​ലെ മ​രം മു​റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: പാ​ടം എ​സ്കെ​വി ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ന് മു​ന്നി​ൽ കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​രം അ​ടി​യ​ന്ത​ര​മാ​യി മു​റി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ർ​ഡി​ഒ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. അ​ടൂ​ർ ആ​ർ​ഡി​ഒ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ​യും ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ​യും എ​സ്കെ​വി എ​ൽ​പി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​റു​ടെ​യും സാ​ന്നി​ധ്യം പ​രി​ശോ​ധ​നാ​വേ​ള​യി​ൽ ഉ​റ​പ്പാ​ക്ക​ണം. മ​രം അ​പ​ക​ട​ത്തി​ലാ​ണോ എ​ന്ന വി​ദ​ഗ്ധാ​ഭി​പ്രാ​യം വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ ന​ൽ​ക​ണം. ആ​ർ​എ​ഫ്ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ഡി​ഒ നി​യ​മാ​നു​സ​ര​ണം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം ആ​ർ​ഡി​ഒ ക​മ്മീ​ഷ​നി​ൽ അ​റി​യി​ക്ക​ണം.

അ​ടൂ​ർ ആ​ർ​ഡി​ഒ, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ജൂ​ൺ 23 ന് ​ക​മ്മീ​ഷ​ൻ തി​രു​വ​ല്ല പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

Latest News

Corehub Up