Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Office

നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച മ​ദ്യം പി​ടി​കൂ​ടി

 മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ ഇ​ട​നാ​ഴി​യി​ല്‍ നി​ന്ന് ര​ണ്ടേ​മു​ക്കാ​ല്‍ ലി​റ്റ​ര്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത മ​ദ്യം ക​ണ്ടെ​ടു​ത്തു. ഇ​ട​നാ​ഴി​യി​ലെ ട​യ​റു​ക​ള്‍​ക്കി​ട​യി​ല്‍ ഹ​ണി​ബീ​യു​ടെ നാ​ല് കു​പ്പി​ക​ളും ജ​വാ​ന്‍ ട്രി​പ്പി​ള്‍​എ​ക്‌​സ് റ​മ്മു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ല​പ്പു​റം പോ​ലീ​സ് വി​ജി​ല​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജ്യോ​തീ​ന്ദ്ര​കു​മാ​റി​ന്‍റെ​യും സ​ന്ദീ​പ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ബാ​റു​ക​ളി​ലും പോ​ലീ​സ് വി​ജി​ല​ന്‍​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​രി​ലെ ര​ണ്ട് ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് നി​ല​മ്പൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ വി​ഭാ​ഗം ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റും.

Latest News

Corehub Up