Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exercise

Family Health

ഫാ​റ്റി​ലി​വ​ർ: ഭക്ഷണം, ജീവിതശൈലി- എന്തൊക്കെ ശ്രദ്ധിക്കണം?

ഫാറ്റിലിവർ ബാധിതർ അ​മി​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. അ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ലോ​റി മൂ​ല്യം ക​ണ​ക്കാ​ക്കി​മാ​ത്രം ഭ​ക്ഷ​ണം ശീ​ലി​ക്കു​ക. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ക. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം കു​റ​യ്ക്കു​ക. ഈ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ളി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ളും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. ഇ​ൻ​സ്റ്റ​ന്‍റ് കോ​ഫി, അ​ജി​നോ മോ​ട്ടോ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.

ആൽക്കഹോൾ ഉപേക്ഷിക്കാം

മാം​സ​വും വ​റു​ത്ത​തും മ​റ്റ് കൊ​ഴു​പ്പു​ള്ള​വ​യും കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​തി​നെ ദ​ഹി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ കൊ​ഴു​പ്പി​ന്‍റെ ആ​ഗി​ര​ണം വ​ർ​ധി​പ്പി​ച്ച് ഫാ​റ്റി​ലി​വ​ർ വ​ർ​ധി​പ്പി​ക്കും. അ​തി​നാ​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​തെ​ന്തും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യോ അ​ഥ​വാ ഉ​പ​യോ​ഗി​ച്ചാ​ൽ അ​തി​നൊ​പ്പം സാ​ല​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ ആ​ണ് വേ​ണ്ട​ത്.

മാം​സം, എ​ണ്ണ​യി​ൽ വ​റു​ത്ത​ത് എ​ന്നി​വ ക​ഴി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ​ഴം, സാ​ല​ഡ് എ​ന്നി​വ ക​ഴി​ച്ചാ​ൽ കൊ​ഴു​പ്പ് അ​ധി​ക​മാ​യി ഉ​ള്ളി​ൽ ചെ​ല്ലു​ന്ന പ്ര​വ​ണ​ത കു​റ​യ്ക്കാ​നും സാ​ധി​ക്കും.

ഫാ​റ്റി​ലി​വ​റും ഭ​ക്ഷ​ണ​ക്ര​മ​വും

ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​ർ മൃ​ഗ​ങ്ങ​ളു​ടെ കൊ​ഴു​പ്പ്, ക​ര​ൾ, കു​ട​ൽ, മ​സ്തി​ഷ്കം, അ​സ്ഥി മ​ജ്ജ, മാം​സ​ക്കൊ​ഴു​പ്പ് എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത് കൊ​ഴു​പ്പി​ന്‍റെ അ​ള​വു കു​റ​യ്ക്കാ​ൻ ഉ​പ​കാ​ര​പ്പെ​ടും.

ഒ​ഴി​വാ​ക്കാം

* ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​ർ എ​ണ്ണ​യി​ൽ വ​റു​ത്ത​തൊ​ന്നും​ത​ന്നെ ക​ഴി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ചും വ​റു​ത്ത മ​ത്സ്യം, കോ​ഴി മാം​സം, ബീ​ഫ്, പോ​ർ​ക്ക് തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം
ആ​ൽ​ക്ക​ഹോ​ൾ, റെ​ഡ്മീ​റ്റ്, സോ​ഫ്റ്റ് ഡ്രി​ങ്ക്സ്, മ​ധു​രം കൂ​ടി​യ ആ​ഹാ​ര​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

പ​ച്ച​ക്കാ​യ, വാ​ഴ​ക്കൂമ്പ്

* രാ​വി​ലെ​യു​ള്ള ഉ​ഴു​ന്നും അ​രി​യും എ​ണ്ണ​യും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം കു​റ​ച്ച് പ​ച്ച​ക്കാ​യ, ചെ​റു​പ​യ​ർ, മു​തി​ര, വാ​ഴ​പ്പി​ണ്ടി, വാ​ഴ​ക്കൂ​മ്പ്, കു​മ്പ​ള​ങ്ങ, വെ​ള്ള​രി​ക്ക, പാ​വ​യ്ക്ക, പ​ട​വ​ല​ങ്ങ, ഇ​ല​ക്ക​റി​ക​ൾ, മോ​ര്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക.

ചെ​റു​മീ​നു​ക​ൾ

* ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ ക​റി​വ​ച്ചു ക​ഴി​ക്ക​ണം.

സാ​ല​ഡ്

* രാ​വി​ലെ സാ​ല​ഡ് ക​ഴി​ച്ച് മ​റ്റ് ധാ​ന്യാ​ഹാ​രം കു​റ​യ്ക്ക​ണം.
* റാ​ഗി, ബാ​ർ​ലി, ഓ​ട്സ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

വെ​ള്ള​രിക്ക, കോ​വ​യ്ക്ക

* വെ​ള്ള​രിക്ക, കാ​ര​റ്റ്, ബ്രോ​ക്കോ​ളി, കോ​വ​യ്ക്ക, നെ​ല്ലി​ക്ക, വേ​വി​ച്ച ചെ​റു​പ​യ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണം.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ

പ​ഴ​വ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം; പ്ര​ത്യേ​കി​ച്ചും മാ​ത​ളം.

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി...

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​റി​വേ​പ്പി​ല എ​ന്നി​വ നി​ത്യേ​ന ഉ​പ​യോ​ഗി​ക്ക​ണം.

യോ​ഗ, വ്യാ​യാ​മം

യോ​ഗ​യും വ്യാ​യാ​മ​വും ശീ​ലി​ക്ക​ണം. വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നു പ​ര​മാ​വ​ധി പ്രാ​ധാ​ന്യം ന​ൽ​ക​ണം.

ഫാ​റ്റി​ലി​വ​ർ സാ​ധ്യ​ത തിരിച്ചറിയാം

എ​ന്തെ​ങ്കി​ലും ക​ഴി​ച്ചാ​ലു​ട​ൻ ഗ്യാ​സ് കാ​ര​ണം വ​യ​റു വീ​ർ​ക്കു​ന്ന അ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഏ​മ്പ​ക്ക​വും അ​ധോ​വാ​യു​വും വ​ർ​ധി​ക്കു​ന്ന​വ​രും ചി​ല​പ്പോ​ൾ മ​ല​ബ​ന്ധ​വും ചി​ല​പ്പോ​ൾ പ​ത ക​ല​ർ​ന്ന് ഇ​ട​യ്ക്കി​ടെ മ​ല​ശോ​ധ​ന ചെ​യ്യ​ണ​മെ​ന്ന തോ​ന്ന​ലു​ണ്ടാ​കു​ന്ന​വ​രും ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​രാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തു​ട​ക്ക​ത്തി​ൽ​ത​ന്നെ ചി​കി​ത്സി​ക്കാം

ഫാ​റ്റി ലി​വ​റി​ന് ശ​രി​യാ​യ ചി​കി​ത്സ ചെ​യ്താ​ൽ പ​ല​വി​ധ രോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​കും. ഇ​ല്ലെ​ങ്കി​ൽ ഫാ​റ്റി​ലി​വ​ർ വ​ർ​ധി​ച്ച് ലി​വ​ർ സീ​റോ​സി​സ് ആ​കാ​നും പ​ല​വി​ധ രോ​ഗ​ങ്ങ​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി ബാ​ധി​ക്കാ​നു​മു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കും. അ​തു​കൊ​ണ്ട് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഫാ​റ്റി ലി​വ​റി​ന് ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. ആ​യു​ർ​വേ​ദ​ത്തി​ൽ അ​തി​നു​ള്ള ചി​കി​ത്സ​യു​മു​ണ്ട്.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റി​ട്ട​യേ​ർ​ഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

 

Health

വ്യാ​യാ​മം ശീ​ല​മാ​ക്കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​തി​വാ​ക്കു​ക; ഇ​ന്ന് ലോ​കാ​രോ​ഗ്യ​ദി​നം

1948-ല്‍ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡബ്ല്യുഎച്ച്ഒ) സ്ഥാ​പി​ത​മാ​യ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ​വ​ര്‍​ഷ​വും ഏ​പ്രി​ല്‍ ഏ​ഴി​ന് ലോകാരോഗ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്രാ​ധാ​ന ആ​രോ​ഗ്യ ആ​ശ​ങ്ക​ക​ളി​ലേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ദി​നം സ്ഥാ​പി​ത​മാ​യ​ത്.

ഈ ​വ​ര്‍​ഷ​ത്തെ ആ​രോ​ഗ്യ​ത്തി​ന്‍റെ പ്ര​മേ​യം "ആ​രോ​ഗ്യ​ത്തി​നാ​യി ഒ​രു​മി​ച്ച്, ശാ​സ്ത്ര​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​ക' (Together for health, Stand with science) എ​ന്ന​താ​ണ്.

ഈ ​വ​ര്‍​ഷ​ത്തെ ആ​രോ​ഗ്യ ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

  • ശാ​സ്ത്രീ​യ​ത തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​രോ​ഗ്യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​ന്നു.
  • വ​ണ്‍ ഹെ​ല്‍​ത്ത് അ​പ്പ്രോ​ച്ച് - മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധ​വും വ്യ​ക്ത​മാ​ക്കു​ന്നു.
  • ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ര്‍​മി​പ്പി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ ദി​നം ന​മ്മെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത് - ആ​രോ​ഗ്യം എ​ന്ന​ത് പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ളോ ട്രെ​ന്‍​ഡു​ക​ളോ അ​ല്ല, മ​റി​ച്ച് ദി​വ​സേ​ന​യു​ള്ള ശീ​ല​ങ്ങ​ളി​ലൂ​ടെ വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട ദീ​ര്‍​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത​യാ​ണ് എ​ന്ന​താ​ണ്.

പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ക, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ന്‍ ഈ ​ദി​നം ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ലോ​ക ആ​രോ​ഗ്യ ദി​ന​ത്തി​ലെ പ്ര​ധാ​ന നി​ര്‍​ദേശ​ങ്ങ​ള്‍

· ഭ​ക്ഷ​ണ​ക്ര​മം (Plate structure)

നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ പ​കു​തി ഭാ​ഗ​വും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​യി​രി​ക്ക​ണം. ബാ​ക്കി പ​കു​തി​യി​ല്‍ കൊ​ഴു​പ്പ് കു​റ​ഞ്ഞ പ്രോ​ട്ടീ​നും (lean protein), ത​വി​ടു​ള്ള ധാ​ന്യ​ങ്ങ​ളും (whole grains) തു​ല്യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക.

· ഭ​ക്ഷ​ണം ഒ​രു മ​രു​ന്നാ​യി കാ​ണു​ക

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ഹൃ​ദ്രോ​ഗ​ങ്ങ​ള്‍, ഫാ​റ്റി ലി​വ​ര്‍, ദ​ഹ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പോ​ഷ​കാ​ഹാ​ര​ത്തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് യാ​ത്ര​ക​ളി​ലും മ​റ്റും നാം ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, ബേ​ക്ക​റി ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ​ക​രം ഡ്രൈ​ഫ്രൂ​ട്ടു​ക​ള്‍, പ​ഴ​ങ്ങ​ള്‍, വീ​ട്ടി​ല്‍ ത​യാ​റാ​ക്കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്‍​തൂ​ക്കം കൊ​ടു​ക്കു​ക.

കു​ട്ടി​ക​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ള്‍ ചെ​റു​പ്പം മു​ത​ല്‍ ത​ന്നെ ശീ​ല​മാ​ക്കു​ക. ദി​വ​സ​വും വി​വി​ധ​ത​രം പ​ഴ​ങ്ങ​ളോ, പ​ച്ച​ക്ക​റി​ക​ളോ ക​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

· ഭ​ക്ഷ​ണ ശു​ചി​ത്വം പാ​ലി​ക്കു​ക

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ന​ന്നാ​യി ക​ഴു​കു​ക, ഇ​റ​ച്ചി, മീ​ന്‍ എ​ന്നി​വ കൃ​ത്യ​മാ​യി പാ​കം ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തും സൂ​ക്ഷി​ച്ച് വ​യ്ക്കു​ന്ന​തും വൃ​ത്തി​യോ​ടും സു​ര​ക്ഷ​യോ​ടും കൂ​ടി മാ​ത്രം ചെ​യ്യു​ക.

ഇ​തി​ലൂ​ടെ ഭ​ക്ഷ്യ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ​യും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​യും ചെ​റു​ക്കാ​ന്‍ സാ​ധി​ക്കും.

 · പ്ര​തി​രോ​ധ​ത്തി​ന് മു​ന്‍​ഗ​ണ​ന

വൈ​വി​ധ്യ​മാ​ര്‍​ന്ന നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ദി​വ​സേ​ന ഉ​ള്‍​പ്പെ​ടു​ത്തു​ക, സം​സ്‌​ക​രി​ച്ച​തും (processed) എ​ണ്ണ​യി​ല്‍ വ​റു​ത്ത​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ക.

വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക, ആ​വി​യി​ല്‍ വേ​വി​ച്ച​തും വീ​ട്ടി​ല്‍ ത​യാ​റാ​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക, പ്രാ​യ​ത്തി​നും ശാ​രീ​രി​ക അ​വ​സ്ഥ​യ്ക്കും അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക.

പ​ഞ്ച​സാ​ര​യും ഉ​പ്പും കു​റ​യ്ക്കു​ക, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍, കൃ​ത്രി​മ പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക.

· ശ​രീ​ര​ഭാ​രം മാ​ത്ര​മ​ല്ല പ്ര​ധാ​നം

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ, ശ​രി​യാ​യ പോ​ഷ​ക​പ്ര​ദ​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഊ​ര്‍​ജ്ജ നി​ല, മാ​ന​സി​കാ​രോ​ഗ്യം, മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ക.

· മാ​ന​സി​കാ​രോ​ഗ്യം

ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും മ​ന​സിന് സ​ന്തോ​ഷം ന​ല്‍​കു​ന്ന കാ​ര്യ​ങ്ങ​ള്‍​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. യോ​ഗ, ധ്യാ​നം, നൃ​ത്തം, പൂ​ന്തോ​ട്ട പ​രി​പാ​ല​നം, ത​യ്യ​ല്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ പ​ക്ഷി​ക​ള്‍ എ​ന്നി​വ​യോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്ക​ല്‍, ചി​ത്ര​ക​ല എ​ന്നി​വ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

· ശാ​രീ​രി​ക വ്യാ​യാ​മം ശീ​ല​മാ​ക്കു​ക

ജി​മ്മി​ല്‍ പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ദി​വ​സ​വും 30 മി​നി​റ്റ് വേ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന​തും വീ​ടി​നു​ള്ളി​ല്‍ ത​ന്നെ ചെ​യ്യാ​വു​ന്ന ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ള്‍, നൃ​ത്തം, സൈ​ക്ലിം​ഗ്, എ​യ്‌​റോ​ബി​ക് എ​ക്‌​സ​ര്‍​സൈ​സ് എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ്.

· ട്ര​ന്‍​ഡു​ക​ള​ല്ല, സ്ഥി​ര​ത​യാ​ണ് പ്രാ​ധാ​നം

പോ​ഷ​കാ​ഹാ​രം എ​ന്ന​ത് ശാ​സ്ത്രീ​യ​മാ​യ ഒ​രു ശീ​ല​വും ജീ​വി​ത രീ​തി​യു​മാ​ണ്. പു​തി​യ​തും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത​തു​മാ​യ ട്രെ​ന്‍​ഡു​ക​ളു​ടെ പു​റ​കെ പോ​യി കു​റ​ച്ചു ദി​വ​സ​ത്തെ ഡ​യ​റ്റി​ല്‍ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല.

കേ​ട്ട​റി​വു​ള്ള​തും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡ് ആ​യ​തു​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ള്‍ പി​ന്തു​ട​രു​ന്ന​തി​ന് പ​ക​രം ഒ​രു പ്രൊ​ഫ​ഷ​ണ​ല്‍ ഡ​യ​റ്റീ​ഷ്യ​ന്‍റെ​ക്ട​റു​ടെ​യും വി​ദ​ഗ്ധ ഉ​പ​ദേ​ശ​വും നി​ര്‍​ദേശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം എ​ന്ന​ത് നി​യ​ന്ത്ര​ണം മാ​ത്ര​മ​ല്ല, ശ​രി​യാ​യ ജീ​വി​ത​ശൈ​ലി കൂ​ടി​യാ​ണ്. കു​ടും​ബ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ല്‍ നി​ന്നു​ത​ന്നെ ആ​രം​ഭി​ക്ക​ണം.

വീ​ടു​ക​ളി​ല്‍ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ ശ​രി​യാ​യ സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക, മാ​ന​സി​കാ​രോ​ഗ​ഗ്യം പ​രി​പാ​ലി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം ആ​രം​ഭി​ക്കു​ന്ന ഒ​ന്ന​ല്ല, ന​മ്മു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് അ​ത് തു​ട​ങ്ങു​ന്ന​ത്. "ന​ല്ല ഭ​ക്ഷ​ണ രീ​തി​ക​ള്‍ സ്വീ​ക​രി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാം' എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ ഓ​രോ ദി​വ​സ​വും ന​മു​ക്ക് ആ​രം​ഭി​ക്കാം.

"ന​ല്ല ഭ​ക്ഷ​ണം - ന​ല്ല ആ​രോ​ഗ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ, ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തി​നാ​യി ന​മു​ക്ക് ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാം.

കൂടുതൽ വിവരങ്ങൾക്ക്: അനു മാത്യു
ഡയറ്റീഷ്യന്‍, എസ്‌യുടി ഹോസ്പ്പിറ്റൽ, പട്ടം.

District News

വി​വേ​ക​പൂ​ര്‍​വം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​വേ​ക​പൂ​ര്‍​വം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​തു പൗ​ര​ധ​ര്‍​മ​ത്തോ​ടു​ള്ള വി​മു​ഖ​ത മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യി​ല്‍​നി​ന്നു​ള്ള പി​ന്‍​മാ​റ്റം​കൂ​ടി​യാ​ണെ​ന്നും അ​തു​കൊ​ണ്ട് വി​വേ​ക​പൂ​ര്‍​വം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നും നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്രാ​ര്‍​ഥി​ക്കാ​നും പ്ര​വ​ര്‍​ത്തി​ക്കാ​നും സ​ര്‍​ക്കു​ല​റി​ലൂ​ടെ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ആ​ഹ്വാ​നം​ചെ​യ്തു.

ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ല്‍ ഓ​രോ പൗ​ര​നും ല​ഭി​ച്ചി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണ് വോ​ട്ട​വ​കാ​ശം. ഈ ​ദൗ​ത്യം കേ​വ​ലം ഒ​രു രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​മ​ല്ല, മ​റി​ച്ച് രാ​ഷ്ട്ര​നി​ര്‍​മാ​ണ​ത്തി​ലും സാ​മൂ​ഹി​ക​നീ​തി​യി​ലു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. രാ​ഷ്ട്ര​ത്തി​ന്‍റെ​യും സം​സ്ഥാ​ത്തി​ന്‍റെ​യും ഭ​ര​ണ​പ്ര​ക്രി​യ​യി​ല്‍ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ക എ​ന്ന​ത് ഓ​രോ ക​ത്തോ​ലി​ക്കാ​വി​ശ്വാ​സി​യു​ടെ​യും പൗ​ര​ധ​ര്‍​മ​മാ​ണ്. ഒ​രു ക്രൈ​സ്ത​വ​ന്‍റെ ആ​ത്മീ​യ​ജീ​വി​തം പ്രാ​ര്‍​ഥ​ന​യി​ല്‍​മാ​ത്രം ഒ​തു​ങ്ങി​നി​ല്‍​ക്കു​ന്ന ഒ​ന്ന​ല്ല. അ​തു സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്കും​കൂ​ടി വ്യാ​പി​ക്കു​ന്ന​താ​ണ്.

എ​ല്ലാ ക​ത്തോ​ലി​ക്കാ​വി​ശ്വാ​സി​ക​ളും ത​ങ്ങ​ളു​ടെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വോ​ട്ട​വ​കാ​ശം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ഒ​രു അ​ടി​സ്ഥാ​ന​ക​ട​മ​യാ​ണ്. അ​തു നീ​തി​യും പൊ​തു​ന​ന്മ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു ക്രൈ​സ്ത​വ​ന്‍റെ അ​വ​കാ​ശം​കൂ​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​നാ​യി ക​ര്‍​മ​പ​ദ്ധ​തി​ക​ളും സ​ര്‍​ക്കു​ല​റി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ത​ങ്ങ​ളു​ടെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ ഉ​ട​ന്‍​ത​ന്നെ പേ​രു​ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. വോ​ട്ട​വ​കാ​ശ​മു​ള്ള എ​ല്ലാ​വ​രും വോ​ട്ടു​ചെ​യ്തു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സി​എ​ല്‍​സി, കെ​സി​വൈ​എം, മാ​തൃ​സം​ഘം, എ​കെ​സി​സി എ​ന്നീ സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​ള്‍ കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളോ​ടു​ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണം.
പു​തു​താ​യി 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് യു​വ​ജ​ന​പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന​തു ക്രൈ​സ്ത​വ​ന്‍റെ അ​വ​കാ​ശം മാ​ത്ര​മ​ല്ല, വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം​കൂ​ടി​യാ​ണെ​ന്നും രാ​ഷ്ട്ര​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും ഭ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ക എ​ന്ന​തു സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.

National

യുഎസ്- പാക് സൈനികപരിശീലനം; വി​​​ശ്വ​​​ഗു​​​രു​​​വി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും പാ​​​ക്കി​​​സ്ഥാ​​​നും തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ്.

"ഇ​​​ൻ​​​സ്പ​​​യേ​​​ർ​​​ഡ് ഗാം​​​ബി​​​ൾ’ എ​​​ന്ന കോ​​​ഡ് പേ​​​രി​​​ലു​​​ള്ള സം​​​യു​​​ക്ത സൈ​​​നി​​​ക​​​പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത വി​​​ശ്വ​​​ഗു​​​രു​​​വി​​​ന്‍റെ ആ​​​ത്മ​​​പ്ര​​​ശം​​​സാ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നേ​​​റ്റ മ​​​റ്റൊ​​​രു തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2025 ജൂ​​​ണി​​​ൽ അ​​​ന്ന​​​ത്തെ യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന മൈ​​​ക്കി​​​ൾ കു​​​നി​​​ല്ല തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ അ​​​സാ​​​മാ​​​ന്യ​​​മാ​​​യ പ​​​ങ്കാ​​​ളി എ​​​ന്നു പ്ര​​​ശം​​​സി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് തീ​​​വ്ര​​​വി​​​കാ​​​ര​​​മു​​​ണ​​​ർ​​​ത്തു​​​ക​​​യും വ​​​ർ​​​ഗീ​​​യ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത പാ​​​ക് ഫീ​​​ൽ​​​ഡ് മാ​​​ർ​​​ഷ​​​ൽ അ​​​സിം മു​​​നീ​​​റി​​​നോ​​​ടു​​​ള്ള ആ​​​ഴ​​​ത്തി​​​ലു​​​ള്ള ആ​​​രാ​​​ധ​​​ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ര​​​ന്ത​​​ര​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​യ്റാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി താ​​​ൻ ഇ​​​ട​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Health

സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വ​ൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃ​ദ്രോ​ഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത.

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

  • പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
  • ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  • പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ.. ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.

ഐ​ടി മേ​ഖ​ല​യി​ല്‍ വാ​ശി​യോ​ടെ മ​ത്സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കു​ത്തി​യി​രു​ന്ന് രോ​ഗം വി​ല​യ്ക്കു വാ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ജിം, ​സൂം​ബ ഡാ​ന്‍​സ്, വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പ​ല തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന പ്രാ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഹൃ​ദ്രോ​ഗ കാ​ര​ണ​ങ്ങ​ളാ​യ പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം, അ​മി​ത കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ ആ​ഹാ​ര​ക്ര​മം, വ്യാ​യാ​മം, ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ക.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ...

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ സം​ശ​യം തീ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​വു​ക - ഇ​സി​ജി, ട്രോ​പോ​നി​ന്‍ ടെ​സ്റ്റ് എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ട്രെ​ഡ്മി​ല്‍ ടെ​സ്റ്റ്, എ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാ​ഫി, ആ​ന്‍​ജി​യോ​ഗ്രാം മു​ത​ലാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും.

രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി ല​ഭ്യ​മാ​ണ്. മ​രു​ന്നു​ക​ള്‍ കൂ​ടാ​തെ ചി​ല​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി, ബൈ​പാ​സ് സ​ര്‍​ജ​റി എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ഇ​തു കൂ​ടാ​തെ അ​തി​നൂ​ത​ന​മാ​യ ചി​ല ചി​കി​ത്സാ രീ​തി​ക​ള്‍ - അ​താ​യ​ത് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വാ​ല്‍​വ് മാ​റ്റി​വ​യ്ക്കു​ന്ന​ത് (TAVI), മു​റി​വി​ല്ലാ​തെ പേ​സ്മേ​ക്ക​ര്‍ വ​യ്ക്കു​ന്ന​ത് (Leadless pacemaker) തു​ട​ങ്ങി​യ​വ വ​രെ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

എ​ന്നി​രു​ന്നാ​ലും അ​സു​ഖം വ​രാ​തെ​യു​ള്ള ഹൃ​ദ​യ​സം​ര​ക്ഷ​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ: ഡോ. ​രാ​ജ​ല​ക്ഷ്മി എ​സ്.
MD DM FACC FESC FICC
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up