കൊടകര: ഫോട്ടോമ്യൂസില്‍ ‘മുഖങ്ങള്‍’ പ്രദര്‍ശനത്തിന് തുടക്കം. 31 ഫോട്ടോഗ്രാഫര്‍മാർ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറ്റത്തൂര്‍ ചുങ്കാലിലുള്ള ഫോട്ടോമ്യൂസ് ആര്‍ട്ട് ഗാലറിയില്‍ മുഖങ്ങള്‍ എന്ന പേരിലുള്ള ഫോട്ടോപ്രദര്നം തുടങ്ങിയത്.
ഡോ. ഉണ്ണി പുളിക്കല്‍ ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് ഉള്ളത്. ഫോട്ടോഗ്രാഫര്‍ എം. താഹ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോമ്യൂസ് അക്കാദമിക് ഡയറക്ടര്‍ നന്ദകുമാര്‍ മൂടാടി, പ്രദീപ് കെ. മേനോന്, കെ.വി. വിന്‍സന്റ്, മ്യൂസിയം മാനേജര്‍ ശ്രീനി പുല്ലരിക്കല്‍, മ്യൂസിയം കളക്ഷന്‍ മാനേജര്‍ സിമ്മി ബാബു, ലിന്‍ഡു ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് രമേശ് കോവുമ്മല്‍ പ്രഭാഷണംനടത്തി. പ്രദര്‍ശനം ഈ മാസം 31ന് സമാപിക്കും.