Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Trading App

വ്യാജ ട്രേഡിംഗ് ആപ്പിൽ കോടികൾ നഷ്‌ടമായി; റി​​​ട്ട. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: വ്യാ​​​ജ ഓ​​​ൺ​​​ലൈ​​​ൻ ട്രേ​​​ഡിം​​​ഗ് ആ​​​പ്പി​​​ൽ​​​പ്പെ​​​ട്ടു കോ​​​ടി​​​ക​​​ൾ ന​​​ഷ്‌​​​ട​​​മാ​​​യ റി​​​ട്ട. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ. കോ​​​ട്ട​​​യം പാ​​​ലൂ​​​ർ​​​പ്പ​​​ടി മേ​​​ക്കാ​​​ട്ട് മ​​​ന രാ​​​ജ​​​ൻ ന​​​മ്പൂ​​​തി​​​രി (65) യാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ തി​​​രു​​​വാ​​​ങ്കു​​​ളം ക​​​മ്പി​​​വേ​​​ലി​​​ക്ക​​​കം ഭാ​​​ഗ​​​ത്ത് റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്.

പു​​​ല​​​ർ​​​ച്ചെ 4.45നും 5.15​​​നു​​​മി​​​ട​​​യി​​​ൽ ക​​​ട​​​ന്നു​​​പോ​​​യ ട്രെ​​​യി​​​ൻ ത​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു. ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി എ​​​രൂ​​​ർ വെ​​​ണ്ട്ര​​​പ്പി​​​ള്ളി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ മ​​​ക​​​ളോ​​​ടും മ​​​രു​​​മ​​​ക​​​നോ​​​ടു​​​മൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സം. ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് വ്യാ​​​ജ ട്രേ​​​ഡിം​​​ഗി​​​ൽ​​​പ്പെ​​​ട്ട് മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യോ​​​ളം രാ​​​ജ​​​ൻ ന​​​മ്പൂ​​​തി​​​രി​​​ക്ക് ന​​​ഷ്‌​​​ട​​​മാ​​​യി​​​രു​​​ന്നു.

യു​​​എ​​​സ് സ്റ്റോ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റ് ട്രേ​​​ഡ് എ​​​ന്ന വ്യാ​​​ജ ആ​​​പ്പാ​​​ണു വി​​​ല്ല​​​നാ​​​യ​​​ത്. മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​യി​​​രു​​​ന്നു മൂ​​​ന്നു കോ​​​ടി രൂ​​​പ ത​​​ട്ടി​​​പ്പു​​​സം​​​ഘം കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ത​​​ട്ടി​​​പ്പാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ ഇ​​​ട​​​പാ​​​ട് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ൽ രാ​​​ജ​​​ൻ ന​​​മ്പൂ​​​തി​​​രി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

പ​​​ണം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​തി​​​നു​​​ പി​​​ന്നാ​​​ലെ ഒ​​​രു മാ​​​സ​​​ത്തോ​​​ളം മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ​​​ൻ ന​​​മ്പൂ​​​തി​​​രി. പി​​​ന്നീ​​​ട് ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചുനാ​​​ളു​​​ക​​​ളാ​​​യി കാ​​​ര്യ​​​മാ​​​യ വി​​​ഷ​​​മ​​​മൊ​​​ന്നും പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് വീ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.സ്റ്റോ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റി​​​ലും ട്രേ​​​ഡിം​​​ഗി​​​ലും ത​​​ത്പ​​​ര​​​നാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേഹം മ​​​റ്റു പ​​​ല ഓ​​​ൺ​​​ലൈ​​​ൻ ട്രേ​​​ഡിം​​​ഗു​​​ക​​​ളും ചെ​​​യ്യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.

പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ മൃ​​​ത​​​ദേ​​​ഹം ചെ​​​റു​​​തു​​​രു​​​ത്തി​​​യി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ഭാ​​​ര്യ: ഇ​​​ന്ദി​​​ര (റി​​​ട്ട. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ). മ​​​ക്ക​​​ൾ: സു​​​ക​​​ന്യ, സു​​​ജി​​​ത്. മ​​​രു​​​മ​​​ക​​​ൻ: ശ്രീ​​​നാ​​​ഥ്.

Latest News

Corehub Up