Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Families Move

Kasaragod

ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ടു; കു​ടും​ബ​ങ്ങ​ള്‍ ക്യാ​മ്പി​ലേ​ക്ക് മാ​റി

രാ​ജ​പു​രം: ഉ​രു​ള്‍​പൊ​ട്ട​ല്‍ മ​ഴ​ക്കെ​ടു​തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ചു​ള്ളി​ക്ക​ര ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റാ​ന്‍ വി​സ​മ്മ​തി​ച്ച മു​ണ്ട​മാ​ണി കു​റ്റി​ക്കാ​നം ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഇ​ട​പെ​ട്ട് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

13 കു​ടും​ബ​ങ്ങ​ളി​ല്‍ അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റി​യി​രു​ന്ന​ത്. ബാ​ക്കി എ​ട്ടു​കു​ടും​ബ​ങ്ങ​ള്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​റാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ട് ഉ​ന്ന​തി​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കു​ക​യും ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളെ സ്ഥി​ര​മാ​യി മാ​റ്റി പാ​ര്‍​പ്പി ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പും ചേ​ര്‍​ന്ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി. ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ആ​കു​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​തി​നാ​ല്‍ ഊ​രു​കൂ​ട്ട​ത്തി​ലെ വെ​ള്ള​ച്ചി​യു​ടെ കു​ടും​ബ​വും പി​ന്നീ​ട് മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളും മാ​റാ​ന്‍ ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു.​

കു​ടും​ബ​ങ്ങ​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കും സു​ര​ക്ഷി​ത​മാ​യ​ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും മാ​റി. ക​ള​ക്ട​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 25 പേ​രാ​ണ് നി​ല​വി​ല്‍ ക്യാ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന​ത്.

Latest News

Corehub Up