Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fat-related Diseases

കൊ​ഴു​പ്പ് സംബന്ധമായ രോഗങ്ങളും ഹൃ​ദ്‌രോ​ഗ​ സാധ്യതകളും വർധിക്കുന്നുവെന്ന് ഡോ. രമൺപുരി

കൊ​​​​ച്ചി: കൊ​​​​ഴു​​​​പ്പ് സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ളും ട്രൈ​​​​ഗ്ലി​​​​സ​​​​റൈ​​​​ഡു​​​​ക​​​​ളു​​​​ടെ അ​​​​ള​​​​വി​​​​ലെ വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളും അ​​​​തു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഹൃ​​​​ദ്‌​​​രോ​​​​ഗ സാ​​​​ധ്യ​​​​ത​​​​ക​​​​ളും വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ലി​​​​പി​​​​ഡ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ല്‍​എ​​​​ഐ) സ്ഥാ​​​​പ​​​​ക പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ര​​​​മ​​​​ൺ പു​​​​രി.

രോ​​​​ഗ​​​​സാ​​​​ധ്യ​​​​ത നേ​​​​ര​​​​ത്തേ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും പ്ര​​​​തി​​​​രോ​​​​ധ​​​ചി​​​​കി​​​​ത്സ​​​​യ്ക്കും പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ല്‍​എ​​​​ഐ കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ആ​​​​ദ്യ ലി​​​​പി​​​​ഡോ​​​​ള​​​​ജി കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് കൊ​​​​ച്ചി ഹോ​​​​ട്ട​​​​ൽ ഹോ​​​​ളി​​​​ഡേ ഇ​​​​ന്നി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​ല്‍​എ​​​​ഐ കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ഗീ​​​​വ​​​​ര്‍ സ​​​​ക്ക​​​​റി​​​​യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​അ​​​​നി​​​​ല്‍ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ന്‍ പു​​​​തി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളും ചി​​​​കി​​​​ത്സാ​​​മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളും രോ​​​​ഗ​​​​ഫ​​​​ല​​​​ങ്ങ​​​​ള്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

എ​​​​ൽ​​​​ഐ​​​​എ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ. ​​​​ച​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ്, കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ർ പേ​​​​ട്ര​​​​ൺ ഡോ. ​​​​പി.​​​​പി. മോ​​​​ഹ​​​​ന​​​​ൻ, ഡോ. ​​​​സ​​​​ജി സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. കു​​​​ടും​​​​ബ​​​​പ​​​​ര​​​​മാ​​​​യ കൊ​​​​ള​​​​സ്‌​​​​ട്രോ​​​​ള്‍ പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ നേ​​​​ര​​​​ത്തേ ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത സം​​​​ബ​​​​ന്ധി​​​​ച്ചു പ്ര​​​​ത്യേ​​​​ക ശാ​​​​സ്‌​​​​ത്ര സെ​​​​ഷ​​​​ൻ ന​​​​ട​​​​ന്നു .

Latest News

Corehub Up