വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് കൊടിയേറി.
പള്ളിയിൽനടന്ന ലദീഞ്ഞ്, കുർബാന, നൊവേന എന്നിവയ്ക്കു ശേഷമായിരുന്നു ഇടവക വികാരിഫാ. ഫ്രാൻസിസ് തരകൻ തിരുനാൾ കൊടിയേറ്റം നടത്തിയത്. 19നാണ് തിരുനാളാഘോഷം.
ഗുരുവായൂർ: കാവീട് സെന്റ് ജോസഫ് പള്ളിയിലെ മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ നിർവഹിച്ചു. കൈകാരന്മാരായ ഫ്രാൻസിസ് സേവ്യർ, സണ്ണി ചീരൻ, സി.വി. റെന്നി, തിരുനാൾ ജനറൽ കൺവീനർ സിയോജ് കെ.ജെയിംസ് എന്നിവർ നേതൃത്വംനൽകി.
ഞായറാഴ്ച രാവിലെ 9.45 നു ഊട്ട് ആശിർവാദവും തുടർന്ന് തിരുനാൾ വിശുദ്ധ കുർബാനയും വൈകിട്ട് ആറിന് വിശുദ്ധ കുർബാനയുമാണ്.
പൂങ്കുന്നം: സെന്റ് ജോസഫ്സ് പള്ളിയിലെ ഉൗട്ടുതിരുനാൾ കൊടിയേറ്റം ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ നിർവഹിച്ചു.
വികാരി ഫാ. മനോജ് താണിക്കൽ, കൈക്കാരൻമാരായ ബെന്നി ചീരംകുഴി, ഷാബു താഴത്ത്, ഷൈജു മാളക്കാരൻ, ഉൗട്ടുതിരുനാൾ ജനറൽ കണ്‍വീനർ കുരിയൻ മുട്ടത്ത്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.