Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feature

ഫോ​ൺ ന​മ്പ​ർ മ​റ​ച്ചു​വ​യ്ക്കു​ന്ന ഫീ​ച്ച​റു​ക​ൾ​ക്ക് പൂ​ട്ടു​വീ​ഴു​മോ?

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വ്യ​​ക്തി​​വി​​വ​​ര​​ങ്ങ​​ൾ മ​​റ​​ച്ചു​​വ​​യ്ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ഫീ​​ച്ച​​റു​​ക​​ൾ​​ക്കെ​​തി​​രേ ഇ​​ന്ത്യ​​യി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക​​ൾ ക​​ർ​​ശ​​ന​​മാ​​ക്കു​​ന്നു. വാ​​ട്സാപ്പി​​ന്‍റെ പു​​തി​​യ യൂ​​സ​​ർ​​നെ​​യിം ഫീ​​ച്ച​​റി​​നെ​​തി​​രേ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ, ടെ​​ലി​​ഗ്രാം, സി​​ഗ്ന​​ൽ എ​​ന്നി​​വ​​യ്ക്കും കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രാ​​ല​​യം നോ​​ട്ടീ​​സ് അ​​യ​​ച്ചു.

ഫോ​​ൺ ന​​മ്പ​​റു​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​തെ സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യ​​യ്ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന ഫീ​​ച്ച​​റു​​ക​​ൾ ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​തു ത​​ട​​യാ​​ൻ എ​​ന്ത് മു​​ൻ​​ക​​രു​​ത​​ലു​​ക​​ളാ​​ണു സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​നാ​​ണ് നോ​​ട്ടീ​​സി​​ലെ നി​​ർ​​ദേ​​ശം.

ഓ​​ൺ​​ലൈ​​ൻ പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ൾ​​ക്ക് മേ​​ലു​​ള്ള സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണി​​ത്. വ്യാ​​ജ​​രേ​​ഖ ച​​മ​​യ്ക്ക​​ൽ, ഓ​​ൺ​​ലൈ​​ൻ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പു​​ക​​ൾ, ഫി​​ഷിം​​ഗ്, ‘ഡി​​ജി​​റ്റ​​ൽ അ​​റ​​സ്റ്റ്’ തു​​ട​​ങ്ങി​​യ സൈ​​ബ​​ർ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ന​​ട​​പ​​ടി.

ജൂ​​ൺ മാ​​സ​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ടെ​​ലി​​ഗ്രാം താ​​ത്ക്കാ​​ലി​​ക​​മാ​​യി നി​​രോ​​ധി​​ച്ചി​​രു​​ന്നു. ഇ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ ആ​​പ്പു​​ക​​ളി​​ലെ സു​​ര​​ക്ഷാ ഫീ​​ച്ച​​റു​​ക​​ൾ നേ​​രി​​ട്ട് പ​​രി​​ശോ​​ധി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഒ​​രു​​ങ്ങു​​ന്ന​​ത്. ഫോ​​ൺ ന​​മ്പ​​റു​​ക​​ൾ​​ക്ക് പ​​ക​​രം യൂ​​സ​​ർ​​നെ​​യിം ഉ​​പ​​യോ​​ഗി​​ച്ച് ആ​​ളു​​ക​​ളെ തെര​​യാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന ഫീ​​ച്ച​​ർ ഈ ​​ആ​​ഴ്ച​​യാ​​ണ് വാ​​ട്സ്ആ​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

എ​​ന്നാ​​ൽ, ഇ​​തി​​ന്‍റെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള ലോ​​ഞ്ച് താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ കേ​​ന്ദ്ര ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മൂ​​ന്ന് ദി​​വ​​സ​​ത്തി​​ന​​കം ഇ​​തി​​ന്‍റെ കൃ​​ത്യ​​മാ​​യ കാ​​ര​​ണം ബോ​​ധി​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്നും വാ​​ട്സ്ആ​​പ്പി​​ന് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളു​​ടെ​​യോ, ബാ​​ങ്കു​​ക​​ളു​​ടെ​​യോ, സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യോ പേ​​രു​​ക​​ളി​​ൽ വ്യാ​​ജ യൂ​​സ​​ർ​​നെ​​യി​​മു​​ക​​ൾ ഉ​​ണ്ടാ​​ക്കി ആ​​ളു​​ക​​ളെ പ​​റ്റി​​ക്കാ​​ൻ ഈ ​​ഫീ​​ച്ച​​ർ കാ​​ര​​ണ​​മാ​​യേ​​ക്കു​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​ധാ​​ന ആ​​ശ​​ങ്ക. എ​​ന്നാ​​ൽ, ത​​ങ്ങ​​ളു​​ടെ ഈ ​​ഫീ​​ച്ച​​ർ മ​​റ്റ് ആ​​പ്പു​​ക​​ളെ​​പ്പോ​​ലെ പ​​ര​​സ്യ​​മാ​​യി തെ​​ര​​യാ​​ൻ ക​​ഴി​​യു​​ന്ന ഒ​​ന്ന​​ല്ലെ​​ന്നും കൃ​​ത്യ​​മാ​​യ യൂ​​സ​​ർ​​നെ​​യിം അ​​റി​​ഞ്ഞാ​​ൽ മാ​​ത്ര​​മേ ചാ​​റ്റ് തു​​ട​​ങ്ങാ​​ൻ സാ​​ധി​​ക്കൂ എ​​ന്നും വാ​​ട്സ്ആ​​പ്പ് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

കൂ​​ടു​​ത​​ൽ സു​​ര​​ക്ഷ​​യ്ക്കാ​​യി ‘യൂ​​സ​​ർ​​നെ​​യിം കീ’ ​​എ​​ന്നൊ​​രു അ​​ധി​​ക സു​​ര​​ക്ഷാ ലെ​​യ​​റും ത​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്നു​​ണ്ടെ​​ന്ന് വാ​​ട്സ്ആ​​പ്പ് അ​​റി​​യി​​ച്ചു. ഫോ​​ൺ ന​​മ്പ​​റു​​ക​​ൾ മ​​റ​​ച്ചു​​വെ​​ക്കു​​ന്ന​​ത് സൈ​​ബ​​ർ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്ക് വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട്.

നേ​​ര​​ത്തേ ടെ​​ലി​​ഗ്രാ​​മി​​ലെ സ​​മാ​​ന​​മാ​​യ യൂ​​സ​​ർ​​നെ​​യിം ഫീ​​ച്ച​​റി​​നെ​​തി​​രേ​​യും സ​​ർ​​ക്കാ​​ർ രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് ഇ​​പ്പോ​​ൾ സി​​ഗ്ന​​ലി​​നും ടെ​​ലി​​ഗ്രാ​​മി​​നും കേ​​ന്ദ്രം ഔ​​ദ്യോ​​ഗി​​ക​​മാ​​യി നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up