Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fenny Ninan

ആ​രോ​പ​ണ​ങ്ങ​ൾ പ​ച്ച​ക്ക​ള്ളം; പ​രാ​തി​ക്കാ​രി​യെ അ​റി​യി​ല്ല:​ ഫെ​ന്നി നൈ​നാ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​റി​യി​ല്ലെ​ന്ന് ഫെ​ന്നി നൈ​നാ​ൻ. ത​നി​ക്കെ​തി​രെ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കെട്ടി​ച​മ​ച്ച​താ​ണ്. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഫെ​ന്നി വ്യ​ക്ത​മാ​ക്കി.

ഫെ​നി നൈ​നാ​ൻ ഓ​ടി​ച്ച കാ​റി​ലാ​ണ് ത​ന്നെ റി​സോ​ർ​ട്ടി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ ഇ​നി​യും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ വ​രു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ഇ​ത്ര​യും ക്രൂ​ര​മാ​യ രീ​തി​യി​ൽ അ​തു​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല.

പ​രാ​തി​യി​ൽ പ​റ​യു​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​രി​പൂ​ർ​ണ​മാ​യ ബോ​ധ്യ​മു​ണ്ട്. എ​ന്‍റെ പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ആ​രോ​പ​ണം വ​ന്നി​രി​ക്കു​ന്ന​ത്. ഞാ​ൻ മ​ന​സു​കൊ​ണ്ടു​പോ​ലും അ​റി​യാ​ത്ത ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നും ഫെ​നി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​ണ് രാ​ഹു​ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

 

 

 

 

Latest News

Corehub Up