മാള്മോ: ക്ലാസിക്കല്‍ ചെസില്‍ ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്കുശേഷം നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനു തോല്‍വി.
ടെപെ സിഗെമാന് ആന്‍ഡ് കമ്പനി ചെസ് ടൂര്‍ണമെന്റില്‍ ഡച്ച് താരം ജോര്‍ദാന്‍ വാന്‍ ഫോറസ്റ്റിനോടാണ് കാള്സൻ പരാജയപ്പെട്ടത്. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലായിരുന്നു സൂപ്പര്‍ താരത്തിന്റെ തോല്‍വി.
2025 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിനോട് പരാജയപ്പെട്ടശേഷം ക്ലാസിക്കല്‍ പോരാട്ടത്തില്‍ കാള്സന് തോല്‍വി അറിഞ്ഞിരുന്നില്ല. ഇന്ത്യയില്‍നിന്ന് അര്ജുന് എറിഗയ്സി മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.