Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Goal

കൊ​ളം​ബി​യ​ന്‍-​മെ​ക്‌​സി​ക്ക​ന്‍ ക​ന്നി​ഗോ​ള്‍

ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ​ആ​ദ്യ ഗോ​ള്‍, ഗ്രൂ​പ്പ് എ​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ മെ​ക്‌​സി​ക്കോ​യു​ടെ ഹു​ലി​യ​ന്‍ ക്വി​നോ​നി​സി​ന്‍റെ വ​ക. കി​ക്കോ​ഫി​നു​ശേ​ഷം ഒ​മ്പ​താം മി​നി​റ്റി​ലാ​യി​രു​ന്നു ഹു​ലി​യ​ന്‍ ക്വി​നോ​നി​സി​ന്‍റെ മി​ന്നും ഫി​നി​ഷിം​ഗ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​ക്ക​ല്‍​നി​ന്നു വ​ഴു​തി​യ പ​ന്ത്, എ​റി​ക് ലി​റ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ലി​റ​യി​ല്‍​നി​ന്നു പ​ന്ത് സ്വീ​ക​രി​ച്ച ക്വി​നോ​നി​സ് ബോ​ക്‌​സി​ന്‍റെ മ​ധ്യ​ത്തി​ല്‍​നി​ന്നെ​ടു​ത്ത ഷോ​ട്ട് വ​ല​യി​ല്‍ ഭ​ദ്രം. കോ​ണ്‍​കാ​കാ​ഫി​ന്‍റെ കീ​ഴി​ലു​ള്ള ഒ​രു താ​രം ലോ​ക​ക​പ്പി​ലെ ആ​ദ്യ​ഗോ​ള്‍ നേ​ടു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യം.

കൊ​ളം​ബി​യ​യി​ല്‍ ജ​നി​ച്ച ഹു​ലി​യ​ന്‍ ക്വി​നോ​നി​സ് 2023 മു​ത​ലാ​ണ് മെ​ക്‌​സി​ക്ക​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2018ല്‍ ​കൊ​ളം​ബി​യ​ന്‍ അ​ണ്ട​ര്‍ 20 ടീ​മി​ലാ​യി​രു​ന്നു. പി​ന്നീ​ട്, മെ​ക്‌​സി​ക്ക​ന്‍ പൗ​ര​ത്വം സ്വീ​ക​രി​ച്ച് ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി.

മൂ​ന്നു ചു​വ​പ്പ് കാ​ര്‍​ഡു​ക​ള്‍

മെ​ക്‌​സി​ക്കോ x ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തി​ല്‍ പി​റ​ന്ന​ത് മൂ​ന്നു ചു​വ​പ്പ് കാ​ര്‍​ഡു​ക​ള്‍. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ലെ ചു​വ​പ്പു​കാ​ര്‍​ഡി​ല്‍ ര​ണ്ടാ​മ​ത്. 2006ല്‍ ​നെ​ത​ര്‍​ല​ന്‍​ഡ്‌​സ് x പോ​ര്‍​ച്ചു​ഗ​ല്‍ പോ​രാ​ട്ട​ത്തി​ല്‍ നാ​ല് റെ​ഡ് കാ​ര്‍​ഡ് പി​റ​ന്ന​താ​ണ് റി​ക്കാ​ര്‍​ഡ്.

49, 84 മി​നി​റ്റു​ക​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്‌​ഫെ​ലോ സി​ത്തോ​ള്‍, തെം​ബ സ്വ​നെ എ​ന്നി​വ​രും 90+2-ാം മി​നി​റ്റി​ല്‍ മെ​ക്‌​സി​ക്കോ​യു​ടെ സെ​സാ​ര്‍ മോ​ണ്ട​സും ചു​വ​പ്പു​ക​ണ്ട് പു​റ​ത്താ​യി. 2026 ലോ​ക​ക​പ്പി​ലെ ആ​ദ്യ ചു​വ​പ്പ് എ​ന്ന നാ​ണ​ക്കേ​ട് സ്‌​ഫെ​ലോ​യ്ക്ക്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​രു ടീ​മി​ന്‍റെ ര​ണ്ടു താ​ര​ങ്ങ​ള്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ ചു​വ​പ്പു​കാ​ര്‍​ഡ് കാ​ണു​ന്ന​ത്. 1990നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഒ​രു ടീ​മി​ന്‍റെ ര​ണ്ടു​പേ​ര്‍ ചു​വ​പ്പു കാ​ണു​ന്ന​തും ഇ​താ​ദ്യം.

Latest News

Corehub Up