Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Innings

റ​ൺ​മ​ല തീ​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക; ഇ​ന്ത്യ പൊ​രു​തു​ന്നു

ഗോ​ഹ​ട്ടി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി​യ 489 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ഇ​ന്ത്യ ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ഒ​മ്പ​ത് റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

കെ.​എ​ല്‍. രാ​ഹു​ല്‍ (ര​ണ്ട്), യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (ഏ​ഴ്) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. നേ​ര​ത്തെ സെ​നു​രാ​ന്‍ മു​ത്തു​സാ​മി (109), മാ​ര്‍​കോ യാ​ന്‍​സ​ന്‍ (93) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. കു​ല്‍​ദീ​പ് യാ​ദ​വ് ഇ​ന്ത്യ​ക്ക് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

246-6 എ​ന്ന സ്‌​കോ​റി​ല്‍ ര​ണ്ടാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ സെ​ഷ​നി​ല്‍ വി​ക്ക​റ്റ് പോ​വാ​തെ കാ​ത്തു. ര​ണ്ടാം സെ​ഷ​നി​ല്‍ കെ​യ്ല്‍ വെ​റെ​യ്‌​നെ​യു​ടെ (45) വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും മു​ത്തു​സാ​മി​യും യാ​ന്‍​സ​നും ചേ​ര്‍​ന്ന 97 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ ഉ​റ​പ്പാ​ക്കി.

ഇ​തി​നി​ടെ മു​ത്തു​സാ​മി സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി. ഏ​ഴാം ന​മ്പ​റി​ലി​റ​ങ്ങി ഇ​ന്ത്യ​ക്കെ​തി​രെ സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ മാ​ത്രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ​റാ​ണ് മു​ത്തു​സാ​മി.

Latest News

Corehub Up